SWISS-TOWER 24/07/2023

Criticized | ഡോ ശഹ്‌നയുടെ മരണത്തില്‍ തന്നെ പ്രതിയാക്കിയത് ഡോ വന്ദനാദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമെന്ന് അറസ്റ്റിലായ ഡോ റുവൈസ് ഹൈകോടതിയില്‍

 


കൊച്ചി: (KVARTHA) ഡോ വന്ദനാദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഡോ ശഹ്‌ന മരിച്ച കേസില്‍ പ്രതിയായ മെഡികല്‍ പിജി വിദ്യാര്‍ഥി ഡോ ഇഎ റുവൈസ് ഹൈകോടതിയില്‍. ജാമ്യഹര്‍ജിയില്‍ വാദത്തിനിടെയാണ് റുവൈസ് ഇക്കാര്യം ആരോപിച്ചത്.

Criticized | ഡോ ശഹ്‌നയുടെ മരണത്തില്‍ തന്നെ പ്രതിയാക്കിയത് ഡോ വന്ദനാദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമെന്ന് അറസ്റ്റിലായ ഡോ റുവൈസ് ഹൈകോടതിയില്‍

എന്നാല്‍ അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. ഡോ ഇഎ റുവൈസ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ ശഹന മരിച്ചുവെന്നാണ് കേസ്.

സര്‍കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാനാണ് അറസ്റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും പിജി കോഴ്സ് പൂര്‍ത്തിയാക്കിയശേഷം വിവാഹം നടത്താമെന്നു പറഞ്ഞത് ശഹന സമ്മതിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Keywords:  Dr EA. Ruwais says the was arrested revenge for criticizing police in Dr Vandana das murder case, Kochi, News, Death, Dr Shahana, Allegation, Dowry, High Court, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia