SWISS-TOWER 24/07/2023

Criticized | മനം മടുത്താണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് മത്സ്യ തൊഴിലാളി നേതാവും പൂവാര്‍ മുന്‍ പഞ്ചായത് പ്രസിഡന്റുമായിരുന്ന അഡ്വ. ആന്റൊ മെര്‍സലിന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മനം മടുത്താണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് മത്സ്യ തൊഴിലാളി നേതാവും പൂവാര്‍ മുന്‍ പഞ്ചായത് പ്രസിഡന്റുമായിരുന്ന അഡ്വ. ആന്റൊ മെര്‍സലിന്‍. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ടികള്‍ തന്നെ പിന്തുണച്ചിരുന്നു. എന്നാല്‍ പൂവാര്‍ മേഖലയില്‍ മാത്രമല്ല തലസ്ഥാന ജില്ലയില്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്കുവേണ്ടി ഒരു വികസന പദ്ധതിയും ഇരു മുന്നണികളും നടപ്പാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ എത്തിയതിന് ശേഷമാണ് മീന്‍പിടുത്ത തൊഴിലാളികള്‍ക്കു വേണ്ടി ഒരു വകുപ്പും മന്ത്രിമാരെയും നിയമിച്ചത്. അഞ്ച് അക്വ പാര്‍കില്‍ ഒരെണ്ണം കേരളത്തിന് ലഭിക്കും. കേരളമാണ് പരമ്പരാഗത മീന്‍പിടുത്ത തൊഴിലാളികളുടെ ഹബ് എന്നും അദ്ദേഹം പറഞ്ഞു.

Criticized | മനം മടുത്താണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് മത്സ്യ തൊഴിലാളി നേതാവും പൂവാര്‍ മുന്‍ പഞ്ചായത് പ്രസിഡന്റുമായിരുന്ന അഡ്വ. ആന്റൊ മെര്‍സലിന്‍


തിരുവനന്തപുരം ജില്ലയിലാണ് പരമ്പരാഗത മീന്‍പിടുത്ത തൊഴിലാളികള്‍ കൂടുതലുള്ളത്. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് സര്‍കാരുകളുടെ അവഗണന കാരണം ലത്തീന്‍ സമുദായത്തില്‍പ്പെട്ട ആയിരങ്ങളാണ് മോദി സര്‍കാര്‍ വീണ്ടും അധികാരത്തില്‍ എത്തണമെന്ന ആഗ്രഹത്താല്‍ ബി ജെ പി യില്‍ ചേര്‍ന്നത്. 

മത്സ്യ തൊഴിലാളികളെ അവഗണിച്ച് ഒരു പാര്‍ടിക്കും അധികാരമേല്‍ക്കാനാവില്ലെന്നും ആന്റൊ ചൂണ്ടിക്കാട്ടി. ബി ജെ പി തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്ഘാടന വേദിയില്‍ ബി ജെ പി സംസ്ഥാന പ്രഡിഡന്റ് കെ സുരേന്ദ്രന്‍ പൊന്നാട അണിയിച്ചാണ് ആന്റൊയെയും പ്രവര്‍ത്തകരെയും സ്വീകരിച്ചത്.

Keywords: Adv. Anto Merselin Criticized Congress, Thiruvananthapuram, News, Criticized, Adv. Anto Merselin, Congress, BJP, Politics, Fisher Men, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia