എം ജി ശ്രീകുമാറിനെ കേരള സംഗീത നാടക അകാഡെമി ചെയർമാനാക്കാനുള്ള എൽഡിഎഫ് തീരുമാനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം; ബിജെപി ബന്ധവും മുമ്പത്തെ പ്രസ്താവനകളും ചർചയാവുന്നു
Dec 27, 2021, 12:34 IST
തിരുവനന്തപുരം: (www.kvartha.com 27.12.2021) സിനിമ പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെ കേരള സംഗീത നാടക അകാഡെമി ചെയർമാനാക്കാനുള്ള എൽഡിഎഫ് തീരുമാനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം. എം ജി ശ്രീകുമാറിന്റെ ബിജെപി ബന്ധവും മുമ്പത്തെ പ്രസ്താവനകളും ഉയർത്തിക്കാട്ടിയാണ് വിമർശനം ഉയരുന്നത്. കഴിഞ്ഞയാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനകം ഉത്തരവിറക്കുമെന്നാണ് അറിയുന്നത്.
എം ജി ശ്രീകുമാർ 2016ല്‍ കഴക്കൂട്ടത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന വി മുരളീധരന് വേണ്ടി വേദിയിലെത്തി വോട് തേടിയിരുന്നു. സ്ഥാനാർഥിയുടെ വെബ്‌സൈറ്റിന്റെയും ഫേസ്ബുക് പേജിന്റെയും ഉദ്ഘാടനവും ശ്രീകുമാർ നിർവഹിച്ചിരുന്നു. 'എനിക്ക് ഈ സംഘടനയോടുള്ള സ്നേഹം കൊണ്ടാണ്, താമര വിരിയണം, വിരിയും എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാർഥിക്ക് വേണ്ടി പരസ്യമായി വോട് തേടി വേദിയിലെത്തിയ ഒരാൾക്ക് ഉന്നത സ്ഥാനങ്ങൾ നൽകുന്നതിൽ ഇടത് അനുഭാവികൾക്കും പ്രതിഷേധമുണ്ട്. നിലവിൽ കെപിഎസി ലളിതയാണ് സംഗീത നാടക അകാഡെമി അധ്യക്ഷ. ഇവരുടെ കാലാവധി പൂർത്തിയാകുന്നതോടെയാണ് എം ജി ശ്രീകുമാർ സ്ഥാനത്ത് എത്തുക.
ചലചിത്ര അകാഡെമി ചെയർമാനായി സംവിധായകൻ രഞ്ജിതിനെ നിയമിക്കാനും തീരുമാനമായിരുന്നു. രഞ്ജിത് പലപ്പോഴും തന്റെ ഇടതുപക്ഷ അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത് മണ്ഡലത്തിൽ രഞ്ജിതിനെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. എന്നാൽ, പാർടിക്കുള്ളിൽ എതിർപ്പുയർന്നതിനാൽ അദ്ദേഹത്തിന് ടികെറ്റ് നൽകിയില്ല.
1983ൽ അശോക് കുമാർ സംവിധാനം ചെയ്ത കൂലി എന്ന ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് എം ജി ശ്രീകുമാർ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വിവിധ ഭാഷകളിലായി 35000ത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഇടതുപക്ഷവുമായി സജീവമായി സഹകരിച്ച കലാകാരന്മാരെയാണ് ഇത്തരം സ്ഥാനങ്ങളിലേക്ക് പരിഗണിച്ചിരുന്നതെങ്കിൽ എം ജി ശ്രീകുമാറിനെ തെരഞ്ഞെടുത്തത് അപ്രതീക്ഷിതമായാണ്. ഇതിന് പാർടി നേതൃത്വം അണികളോട് വിശദീകരണം നൽകേണ്ടി വരുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങൾ വ്യക്തമാക്കുന്നത്.
Keywords: Criticism on social media against LDF decision to make MG Sreekumar chairman of Kerala Sangeetha Nataka Academy, Kerala, News, Top-Headlines, Thiruvananthapuram, Website, Facebook, Inauguration, Singer, Director, LDF, Political party, Song, Social Media.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.