MV Govindan | അപ്പം തിയറിയും ഡിവൈഎഫ്ഐയെ തള്ളിപ്പറയലും; പൊട്ടാത്ത പടക്കങ്ങളായി എം വി ഗോവിന്ദൻ്റെ സഞ്ചാരപഥങ്ങൾ
Apr 12, 2024, 10:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) അവാസ്തവമായ ഒരു കാര്യം കനപ്പെട്ടതെന്ന മട്ടിൽ കടിച്ചാൽ പൊട്ടാത്ത വിധത്തിൽ പറയുകയും കേൾക്കുന്നവരെ മണ്ടൻമാരാക്കി അതു തന്നെ വീണ്ടും തട്ടിവിടുകയും ചെയ്യുന്ന നേതാക്കളാണ് കേരളത്തിൽ കൂടുതൽ. 24 മണിക്കൂർ തുറന്നിരിക്കുന്ന ക്യാമറാ കണ്ണുകൾ ജാഗ്രതയിലാണെങ്കിലും തങ്ങൾ എന്താണ് പറയുന്നതെന്ന കാര്യത്തെ കുറിച്ചു ഇത്തരം നേതാക്കൾക്ക് ധാരണയുമില്ല. ഒരു കാര്യത്തിന് പിന്നിൽ കാരണവും കാരണത്തിന് പിന്നിൽ കാര്യവുമുണ്ടാകുമെന്നു മാർക്സിയൻ സിദ്ധാന്തത്തിന് പരിഭാഷ്യമുണ്ടാക്കിയ പ്രത്യയ ശാസ്ത്ര വിദഗ്ദ്ധനാണ് എം.വി ഗോവിന്ദൻ.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിട്ടും ഏതു വിഷയത്തിലും തൻ്റെ പ്രത്യയശാസ്ത്ര ഭാഷ്യം ചമയ്ക്കുന്ന കാര്യത്തിൽ എം.വി ഗോവിന്ദൻ തെല്ലും പുറകോട്ടു പോയില്ല. കെ റെയിൽ വഴി അപ്പംകൊണ്ടു പോയി വിൽക്കുന്ന സാമ്പത്തിക ദർശനങ്ങൾ എം.വി ഗോവിന്ദനിലൂടെ കേരളം കേട്ടു. ഇപ്പോഴിതാ മറ്റൊരു വാമൊഴി മുത്തു കൂടി എം.വി ഗോവിന്ദനിലുടെ പുറത്തുവന്നിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ ക്ക് സി.പി.എമ്മുമായി യാതൊരു ബന്ധമില്ലെന്നാണ് ഗോവിന്ദൻ്റെ തിയറി. സംഭവം പാനൂർ സ്ഫോടനത്തിന് ശേഷം പാർട്ടിയും ഡിഫിയും വെട്ടിലായതിൽ നിന്നും രക്ഷപ്പെടാനാണ് ഈ കരണം മറിച്ചിലെങ്കിലും നട്ടാൽ കുരുക്കാത്ത നുണകൾ ഇങ്ങനെ പറയാൻ പാടുണ്ടോയെന്നതാണ് ചോദ്യം.
എസ്.എഫ്.ഐയും ഡി.വൈഎഫ്ഐയും സി.പി.എമ്മിൻ്റെ പോഷക സംഘടനകൾ ആണെന്ന് ആർക്കാറാണറിയാത്തത്? ബാലസംഘം, എസ്.എഫ്.ഐ ,ഡി.വൈഎഫ്ഐ എന്നിവയിലുടെയാണ് നവാഗതർ സി.പി.എമ്മിലേക്ക് കടന്നു വരുന്നതും പാർട്ടി കാഡറായി മാറുന്നതും. ഇവയൊക്കെ നിയന്ത്രിക്കാൻ സി.പി.എം ഘടകങ്ങൾ നേതൃത്വം നൽകുന്ന പാർട്ടി ഫ്രാക്ഷനുകളുമുണ്ട്. ഇത്തവണ ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും മുൻ ഡിവൈഎഫ്ഐ നേതാക്കളാണ്. പാലക്കാട് എ വിജയരാഘവൻ, കണ്ണൂരിൽ എം.വി ജയരാജൻ, ആറ്റിങ്ങലിൽ വി.പി ജോയ്, ആലത്തൂരിൽ കെ.രാധാകൃഷ്ണൻ തുടങ്ങിയവരൊക്കെ ഡി.വൈ.എഫ്.ഐ യിൽ നിന്നും സി.പി.എം നേതൃത്വത്തിൽ എത്തിയവരാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വസീഫ് മലപ്പുറത്ത് മത്സരിക്കുന്നുമുണ്ട്.
ഇത്തരം കാര്യങ്ങൾ കൺമുന്നിൽ ഇരിക്കയെയാണ് പാനൂർ സ്ഫോടനത്തിൻ്റെ ധാർമികതയിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനായി പച്ചക്കള്ളം പാർട്ടി സംസ്ഥാന സെക്രട്ടറി തട്ടിവിടുന്നത്. അപ്പം തിയറിക്ക് സോഷ്യൽ മീഡിയയിൽ നിന്നും പൊങ്കാല പോലെയാണ് ട്രോളുകൾ നിറഞ്ഞത്. അതിനു ശേഷം കേൾക്കുന്നവരെ വീണ്ടും പൊട്ടൻമാരാക്കുന്ന വിധത്തിലാണ് എം.വി ഗോവിന്ദൻ്റെ പോഷക സംഘടന തിയറി വരുന്നത്. ഒരു തെറ്റുണ്ടായാൽ അതിനെ തള്ളി പറയാതെ സ്വയം വിമർശനാത്മകമായിവിലയിരുത്തി തിരുത്തുകയാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ ശൈലി. ഇത്തരം തിരുത്തലുകൾ സമൂഹത്തിന് തന്നെ മാതൃകയായ സന്ദേശം നൽകും. എന്നാൽ ഇതൊന്നും തിരിച്ചറിയാൻ കഴിയാത്ത നേതാവല്ല എം.വി ഗോവിന്ദൻ. താൽക്കാലികമായി പിടിച്ചു നിൽക്കാൻ പൊതു സമൂഹത്തിന് മുൻപിൽ അയഥാർത്ഥമായ കാര്യങ്ങൾ പറഞ്ഞു സ്വയം പരിഹാസ്യനാവുകയാണ് ഈ കമ്യുണിസ്റ്റ് പാർട്ടി നേതാവ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.