Aster MIMS | സ്‌കാര്‍ഫ് ധരിക്കുന്നതിനിടയില്‍ പിന്‍ അബദ്ധത്തില്‍ വിഴുങ്ങി, മഹാധമനിയില്‍ തുളച്ച് കയറി; ഗുരുതരാവസ്ഥയിലായ 14 കാരിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) സ്‌കാര്‍ഫ് ധരിക്കുന്നതിനിടയില്‍ കടിച്ച് പിടിച്ചിരുന്ന പിന്‍ അബദ്ധത്തില്‍ വിഴുങ്ങുകയും ശ്വാസകോശത്തിലെത്തി മഹാധമനിയില്‍ തുളച്ച് കയറി വളയുകയും ചെയ്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 14 കാരിക്ക് ആസ്റ്റർ മിംസിൽ പുതുജീവന്‍. കണ്ണൂരിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്താണ് കുട്ടി ആസ്റ്റര്‍ മിംസിലെത്തിച്ചേര്‍ന്നത്.

Aster MIMS | സ്‌കാര്‍ഫ് ധരിക്കുന്നതിനിടയില്‍ പിന്‍ അബദ്ധത്തില്‍ വിഴുങ്ങി, മഹാധമനിയില്‍ തുളച്ച് കയറി; ഗുരുതരാവസ്ഥയിലായ 14 കാരിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവന്‍

ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ രക്തധമനിയായ മഹാധമനിയില്‍ തുളച്ച് കയറിയതിനാലും, വളഞ്ഞ രീതിയില്‍ ആയിരുന്നതിനാലും രക്ഷപ്പെടുത്തിയെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു. പീഡിയാട്രിക് ബ്രോങ്കോസ്‌കോപി സംവിധാനവും കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സൗകര്യവുമുള്ള ആശുപത്രിയില്‍ മാത്രമേ ചികിത്സ നടത്താന്‍ സാധിക്കുകയുള്ളൂ എന്നതിനാലാണ് ആസ്റ്റര്‍ മിംസിലേക്ക് റഫര്‍ ചെയ്തത്.

കണ്‍സല്‍ടന്റ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. വിഷ്ണുവിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ വിശദ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്നാണ് പീഡിയാട്രിക് ബ്രോങ്കോസ്‌കോപി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സങ്കീര്‍ണമായ ചികിത്സാ രീതിയായിരുന്നതിനാൽ ചിലപ്പോള്‍ പരാജയപ്പെടാനുള്ള സാധ്യതയും മുന്‍കൂട്ടി കണ്ടിരുന്നു.

ഇതേ തുടര്‍ന്ന് അടിയന്തരഘട്ടം സംജാതമാവുകയാണെങ്കില്‍ കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക് സര്‍ജറി നടത്താന്‍ ഡോ. പ്രസാദ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സി വി ടി എസ് ടീമും സജ്ജരായി നിന്നു. ഡോ. വിഷ്ണുവിന്റെയും ടീമിന്റേയും വൈദഗ്ധ്യം പൂര്‍ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് പീഡിയാട്രിക് ബ്രോങ്കോസ്‌കോപി വഴി തന്നെ രോഗിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു.

ഡോ. വിഷ്ണു, ഡോ. പ്രസാദ് സുരേന്ദ്രന്‍ എന്നിവരുടേ നേതൃത്വത്തിലുള്ള ടീമുകള്‍ക്ക് പുറമെ ഡോ. സുപ്രിയയുടെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം, ഡോ. ഗണേഷ്, അഞ്ജന, രൂപേഷ്, ഫല്‍ഗുണന്‍ എന്നിവരും മറ്റ് ഒ ടി സ്റ്റാഫ് അംഗങ്ങളും ചികിത്സയ്ക്ക് നേതൃത്വം വഹിച്ചു.
Aster_MIMS

Aster MIMS | സ്‌കാര്‍ഫ് ധരിക്കുന്നതിനിടയില്‍ പിന്‍ അബദ്ധത്തില്‍ വിഴുങ്ങി, മഹാധമനിയില്‍ തുളച്ച് കയറി; ഗുരുതരാവസ്ഥയിലായ 14 കാരിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവന്‍

Keywords: Kannur, Hospital, Aster MIMS, Treatment, Operation, Health, Doctor, Accident, Critically ill 14-year-old gets new life in Aster MIMS.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia