പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാന്‍ 50 കോടി വകമാറ്റി സൊസൈറ്റിക്ക് നല്‍കാനുള്ള എംജി സിന്‍ഡിക്കേറ്റ് നീക്കം സംഭവം പുറത്തായതോടെ പൊളിഞ്ഞു
Aug 3, 2017, 11:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 03.08.2017) എം ജി സര്‍വകലാശാല സ്വാശ്രയ സ്ഥാപന സ്ഥിരം നിക്ഷേപത്തില്‍ നിന്ന് 50 കോടി പുതിയ സൊസൈറ്റിക്കു നല്‍കാനുള്ള സിന്‍ഡിക്കേറ്റ് നീക്കം പൊളിഞ്ഞു. സൊസൈറ്റി രൂപീകരണത്തോടെ സര്‍വകലാശാല പിരിച്ചു വിട്ട സ്വാശ്രയ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് 52 കോടി രൂപയുടെ ആനുകൂല്യം നല്‍കണമെന്ന കോടതിവിധിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സൊസൈറ്റിക്കായി പണം വഴിമാറ്റാനുള്ള നീക്കം പൊളിഞ്ഞത്. 50 കോടി വകമാറ്റാനുള്ള നീക്കത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വിവാദമായതോടെ മാറ്റിവെച്ച സിന്‍ഡിക്കേറ്റാണ് ഇന്നലെ ചോര്‍ന്നത്.
സര്‍വകലാശാല നേരിട്ട് നടത്തിയിരുന്ന സ്വാശ്രയ സ്ഥാപനങ്ങളില്‍ തുടക്കം മുതല്‍ നടത്തിയ നിയമനങ്ങളില്‍ അഴിമതി, സാമ്പത്തിക ക്രമക്കേട,് പൊതുമുതല്‍ ദുരുപയോഗം എന്നിവ നടന്നതാണ് 52 കോടി രൂപയുടെ ആനുകൂല്യം നല്‍കണമെന്ന കോടതിവിധിക്കു കാരണം. വിവിധ സ്വാശ്രയ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ക്കു പകരം മതിയായ യോഗ്യത ഇല്ലാതിരുന്നിട്ടും കുറേ അദ്ധ്യാപകരെ സ്ഥിരമായി നിയമിച്ചിരുന്നു. ഇവരാണ് സുപ്രീംകോടതിയില്‍ പോയി 52 കോടിയുടെ ആനുകൂല്യം നല്‍കണമെന്ന ഉത്തരവ് സമ്പാദിച്ചത്. പണം വാങ്ങി അദ്ധ്യാപകരെ ചില മുന്‍ സിന്‍ഡിക്കേറ്റംഗങ്ങളും ഉന്നതഉദ്യോഗസ്ഥരും ചേര്‍ന്നു സ്ഥിരപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് കണ്ടെത്തിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് വിജലന്‍സ് ഡയറക്ടറോട് ആവശ്യപ്പെടുവാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
യോഗ്യത ഇല്ലാത്തവര്‍ക്ക് നിയമനം നല്‍കുകയും, സ്‌കെയില്‍ ഓഫ് പേ നല്‍കിയതും, കരാര്‍ വ്യവസ്ഥയില്‍ നിയമിതരായ അദ്ധ്യാപകര്‍ കരാറില്ലാതെ തന്നെ വേതനത്തോടു കൂടി സേവനത്തില്‍ തുടരാനിടയായതും, ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ചതു സംബന്ധിച്ചും, നിയമനം ലഭിച്ചവരുടെ സേവന ക്രമീകരണം സംബന്ധിച്ചും, പഠിച്ച് റിപ്പോര്‍ട്ടു നല്‍കുവാന്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ആര്‍ പ്രഗാഷ്, ഡോ. എ. ജോസ്, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി. സര്‍വ്വകലാശാലയ്ക്ക് പദ്ധതിയേതര ഗ്രാന്റിനത്തില്‍ ഇപ്പോഴുള്ളതും ഭാവിയില്‍ രൂക്ഷമായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുവാന്‍ സര്‍ക്കാര്‍ ഗ്രാന്റ് അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനെ നേരിട്ട് ബോധ്യപ്പെടുത്താന്‍ വൈസ്ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് സ്റ്റാഫ് കമ്മറ്റി കണ്‍വീനര്‍, ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ എന്നിവരടങ്ങിയ സമിതിയെയും ചുമതലപ്പെടുത്തി.
രാഷ്ടീയ വ്യത്യാസമില്ലാതെ സര്‍വകലാശാലാ ജീവനക്കാരുടെ വിവിധ സംഘടനകളും പിരിച്ചുവിട്ട സ്വാശ്രയ സ്‌കൂള്‍ അദ്ധ്യാപകരും ഇന്നലെ സിന്‍ഡിക്കേറ്റ് ഹാളിനു മുന്നില്‍ ഉപരോധസമരം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കായി കൊണ്ടുവന്ന ഉച്ചഭക്ഷണവും സമരക്കാര്‍ തടഞ്ഞു. വൈസ് ചാന്‍സിലര്‍ ഡോ. ബാബുസെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, M.G University, Court Order, Crisis, Vigilance-Raid, Syndicate hall, Crisis in MG University over fund transfer.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.