Dismissed | ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായതോടെ തൊപ്പി തെറിച്ചു; ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ട് ഡിജിപി ഉത്തരവ്; നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സുനു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടതായി ഡിജിപി ഉത്തരവിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം നടപടി.

തുടര്‍ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാല്‍സംഗം ഉള്‍പെടെ ക്രിമിനല്‍ കേസില്‍ പ്രതിയ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് നടപടിയെടുത്ത ഡിജിപി ഉത്തരവില്‍ വ്യക്തമാക്കി. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. 
Aster mims 04/11/2022

Dismissed | ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായതോടെ തൊപ്പി തെറിച്ചു; ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ട് ഡിജിപി ഉത്തരവ്; നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സുനു


കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ റിപോര്‍ട് പരിഗണിച്ചായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായതോടെ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്ന പിആര്‍ സുനു സസ്‌പെന്‍ഷനിലായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പ്രതി ചേര്‍ത്തത്.

പിരിച്ചുവിട്ട ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനു പ്രതികരിച്ചു. തനിക്കെതിരെ ഒരു കേസ് മാത്രമാണ് നിലവിലുള്ളത്. ഇതില്‍ വേഗത്തില്‍ വിചാരണ നടത്താനായി ഹൈകോടതിയെ ഉടന്‍ സമീപിക്കും. പിരിച്ചുവിട്ട നടപടിയ്‌ക്കെതിരെ കേരള അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും സുനു വ്യക്തമാക്കി.  

Keywords:  News,Kerala,State,Thiruvananthapuram,High Court of Kerala,Criminal Case,DGP,Top-Headlines,Job,Police,Police men,police-station,Molestation, Criminal case accuse inspector PR Sunu dismissed from police department


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia