Crime Nandakumar arrested | മന്ത്രി വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചു, വിസമ്മതിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) മന്ത്രി വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചു, വിസമ്മതിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നും കാട്ടിയുള്ള യുവതിയുടെ പരാതിയില്‍ ക്രൈം വാരികയുടെ എഡിറ്റര്‍ ടി പി നന്ദകുമാര്‍ അറസ്റ്റില്‍. നന്ദകുമാറിന്റെ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി.
Aster mims 04/11/2022

Crime Nandakumar arrested | മന്ത്രി വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചു, വിസമ്മതിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കേസില്‍, എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം നന്ദകുമാറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പരാതിക്കാരിയായ യുവതിക്കും സഹപ്രവര്‍ത്തകനായിരുന്ന മറ്റൊരു യുവാവിനും എതിരെ നേരത്തെ നന്ദകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവതിയുടെ പരാതിയില്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ, മന്ത്രി വീണാ ജോര്‍ജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയതില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് കഴിഞ്ഞയാഴ്ച നന്ദകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. നന്ദകുമാറും പി സി ജോര്‍ജുമാണ് സ്വപ്ന സുരേഷ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന മൊഴി നിഷേധിച്ചായിരുന്നു വാര്‍ത്താസമ്മേളനം.

Keywords: Crime Nandakumar arrested over complaint lodged by female co-worker, Kochi, News, Health Minister, Arrested, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script