വയനാട്ടിലെ കാട്ടുതീ ക്രൈംബ്രാഞ്ച് അന്വേഷിക്കണം : വനം വിജിലന്‍സ്
Apr 18, 2014, 11:35 IST
വയനാട്: (www.kvartha.com 18.04.2014) വയനാട്ടിലുണ്ടായ കാട്ടുതീയുടെ പിന്നില്‍ മനുഷ്യര്‍ തന്നെയാണെന്ന് വനംവകുപ്പ് റിപോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 15 മുതല്‍ 20 വരെയാണ് വയനാട്ടില്‍ വന ഭൂമി കത്തിനശിച്ചത്.
കാട്ടുതീയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് വനംവകുപ്പിന് പരിമിതികളുള്ളതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തത്.
വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് വനം വിജിലന്‍സ് വകുപ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പിച്ചത്. അതേസമയം കാട്ടുതീയ്ക്ക് പിന്നില്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നില്ലെന്ന് വനം വകുപ്പ് പറയുന്നു.
വയനാട് വന്യജീവി സങ്കേതത്തില്‍പ്പെടുന്ന തോല്‍പ്പെട്ടി റേഞ്ചിലെ കൊട്ടിയൂര്‍, തൊണ്ടകാപ്പ് ആദിവാസി സെറ്റില്‍മെന്റിന് സമീപത്ത് നിന്നും പടര്‍ന്ന കാട്ടുതീ വയനാട് നോര്‍ത്ത് ഡിവിഷനിലെ ബേഗൂര്‍ റേഞ്ചിലേക്ക് ആളിപ്പടരുകയായിരുന്നു. കാട്ടുതീയില്‍ പെട്ട് കുറ്റിക്കാടുകളും പുല്‍പ്പരപ്പുകളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. 417.83 ഹെക്ടര്‍ വനഭൂമിയാണ് കത്തി നശിച്ചതെന്ന് വനം മന്ത്രിക്ക് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം വനപ്രദേശത്ത് താമസിക്കുന്ന ആദിവാസികള്‍ക്കോ അവരുടെ വസ്തുവകകള്‍ക്കോ
തീപിടിത്തത്തില്‍ നാശം സംഭവിച്ചിട്ടില്ല. ഒരു മലയണ്ണാന്‍ മാത്രമാണ് കാട്ടുതീയില്‍പെട്ട് ചത്തത്.
വയനാട്ടില്‍ അടിക്കടിയുണ്ടാകുന്ന കാട്ടു തീ നിയന്ത്രിക്കാനായി കൂടുതല്‍ ജീവനക്കാരെ വയനാട് റെയ്ഞ്ചില്‍ നിയമിക്കണമെന്നും ഫയര്‍ പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് രൂപീകരിക്കണമെന്നും വനംവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Also Read:
മൊഗ്രാല്‍പുത്തൂരില്‍ അറവു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി
Keywords: Crime branch probe sought in Wayanad forest fire, Report, Minister, Thiruvanchoor Radhakrishnan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.