SWISS-TOWER 24/07/2023

ബിജിമോള്‍ എം.എല്‍.എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07/09/2015) പെരുവന്താനത്ത് വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇടുക്കി എ.ഡി.എമ്മിനെ ആക്രമിച്ച കേസില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഇടുക്കി അഡീഷണള്‍ ഡിസ്ട്രീക് മജിസ്‌ട്രേറ്റ്  മോന്‍സി പി അലക്‌സാണ്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബി കെമാല്‍പാഷയുടെ ഇടക്കാല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന മറ്റു പോലിസുകാരും കേസില്‍ സാക്ഷികളാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം  ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പോലിസ് കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം പരിഗണിക്കേണ്ടതാണെന്നു കോടതി  ചൂണ്ടിക്കാട്ടി.
ബിജിമോള്‍ എം.എല്‍.എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
2015 ജൂലൈ മൂന്നിന് പെരുവന്താനത്ത് നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന വഴിയില്‍ സ്വകാര്യ എസ്‌റ്റേറ്റുടമ സ്ഥാപിച്ച ഗേറ്റ് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് എം.എല്‍.എ എ.ഡി.എമ്മിനെ കൈയേറ്റം ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് മുണ്ടക്കയത്ത് എത്തിയതെന്നു  എഡിഎമ്മിന്റെ ഹര്‍ജിയില്‍ പറയുന്നു. കട്ടപ്പന പോലിസിന്റെ സഹായത്തോടെ ജനങ്ങളോട് സാഹചര്യം വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴാണ്  ആക്രമണം ഉണ്ടായതെന്നും അതിനാല്‍ എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Keywords: ES Bijimol MLA, Crime branch probe against MLA, Kerala, Case, Idukki.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia