Crime Branch | കോടികള്‍ തട്ടിയ ധനകോടി ചിട്ടി തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി
Jul 21, 2023, 23:05 IST
തലശേരി: (www.kvartha.com) കോടികള്‍ തട്ടിയ ധനകോടി ചിട്ടിത്തട്ടിപ്പ് കേസുകളുടെ തുടരന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം ഏറ്റെടുത്ത് നടത്തും. നിലവില്‍ ലഭിച്ച പരാതികളില്‍ കേസെടുത്ത ലോകല്‍ പൊലീസില്‍ നിന്നും ഫയലുകള്‍ താമസിയാതെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതിനായുള്ള തയാറെടുപ്പുകള്‍ ലോകല്‍ പൊലീസില്‍ പൂര്‍ത്തിയായി വരികയാണ്.
ബത്തേരി ആസ്ഥാനമായി നാലുജില്ലകളിലായുള്ള 22 ബ്രാഞ്ചുകളിലൂടെ സമാഹരിച്ച 25 കോടിയോളം തട്ടിയെടുത്ത് എംഡി ഉള്‍പെടെ എട്ട് ഡയറക്ടര്‍മാര്‍ മുങ്ങിയതോടെയാണ് വിഷയം ലോകല്‍ പൊലീസിലെത്തിയത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 500 ഓളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സജി സബാസ്റ്റ്യന്‍, ജോര്‍ജ് സബാസ്റ്റ്യന്‍ എന്നിവര്‍ ബത്തേരി പൊലീസില്‍ കീഴടങ്ങി. മുന്‍ എം ഡിയും നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ യോഹന്നാന്‍ മറ്റത്തിലിനെ ബത്തേരി പൊലിസ് കര്‍ണാടകയിലെ കോ ലാറില്‍ നിന്നും പിടികൂടി.
മൂവരും ഇപ്പോള്‍ ജയിലിലാണുള്ളത്. മുങ്ങിയ ഡയറക്ടര്‍മാരില്‍ അഞ്ചുപേരെ പറ്റി ഒരു വിവരവുമില്ല. ബത്തേരി, പനമരം, മൂന്നാനക്കുഴി ഭാഗത്തുള്ളവരാണ് ഡയറക്ടര്‍മാര്‍. 2007ലാണ് ഇവര്‍ ധന കോടി ചിറ്റ് സ് എന്ന ചിട്ടി കംപനി തുടങ്ങിയത്. സ്ഥാപനം പച്ച പിടിച്ചു വളര്‍ന്നതോടെ 2018ല്‍ ധന കോടി നിധി എന്ന പേരില്‍ സഹോദര സ്ഥാപനം തുടങ്ങി. കോവിഡ് വ്യാപന കാലം വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് സാമ്പത്തിക ക്രമക്കേട് ഉണ്ടായത്.
ബത്തേരി ആസ്ഥാനമായി നാലുജില്ലകളിലായുള്ള 22 ബ്രാഞ്ചുകളിലൂടെ സമാഹരിച്ച 25 കോടിയോളം തട്ടിയെടുത്ത് എംഡി ഉള്‍പെടെ എട്ട് ഡയറക്ടര്‍മാര്‍ മുങ്ങിയതോടെയാണ് വിഷയം ലോകല്‍ പൊലീസിലെത്തിയത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 500 ഓളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സജി സബാസ്റ്റ്യന്‍, ജോര്‍ജ് സബാസ്റ്റ്യന്‍ എന്നിവര്‍ ബത്തേരി പൊലീസില്‍ കീഴടങ്ങി. മുന്‍ എം ഡിയും നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ യോഹന്നാന്‍ മറ്റത്തിലിനെ ബത്തേരി പൊലിസ് കര്‍ണാടകയിലെ കോ ലാറില്‍ നിന്നും പിടികൂടി.
Keywords: Crime branch handed over cases of Dhanakodi Chitty fraud involving crores of rupees to Financial Crimes Investigation Department, Kannur, News, Crime Branch, Dhanakodi Chitty Fraud Case, Financial Crimes Investigation Department, Jail, Local Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.