കോഴിക്കോട്: (KVARTHA) കേരളത്തില്‍ ചൊവ്വാഴ്‌ച (12.03.2024) റമദാൻ വ്രതത്തിന് തുടക്കമാവും. മാസപ്പിറവി ദര്‍ശിച്ചതായി വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി ശുഐബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
വിശ്വാസിയുടെ മനസില്‍ സന്തോഷത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചാണ് റമദാന്‍ കടന്നെത്തുന്നത്. പുണ്യങ്ങളുടെ പൂക്കാലമാണ് ഈ വിശുദ്ധ മാസം. പകൽ നോമ്പ് അനുഷ്ഠിച്ചും, ദാന ധര്‍മങ്ങളില്‍ മുഴുകിയും, ആരാധനാ കർമങ്ങൾ കൊണ്ടും മുസ്ലിംകൾ റമദാനെ ധന്യമാക്കും. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.
Keywords: News, News-Malayalam-News, Kerala, Kerala-News, Crescent moon of Ramadan sighted; Fasting to start on Tuesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.