SWISS-TOWER 24/07/2023

Cremation | കോഴ ആരോപണം നേരിട്ടതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ നൃത്താധ്യാപകന്റെ സംസ്‌കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കേരള സര്‍വകാലാശാല യൂനിയന്‍ കലോത്സവ വിധിനിര്‍ണയത്തില്‍ കോഴ ആരോപണം നേരിട്ടതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ താഴെ ചൊവ്വ സൗത് റെയില്‍വെ സ്റ്റേഷന് സമീപം സദാനന്ദാലയത്തില്‍ നൃത്താധ്യാപകന്‍ പി എന്‍ ഷാജി (51) യുടെ സംസ്‌കാര ചടങ്ങുകള്‍ വെളളിയാഴ്ചത്തേക്ക് മാറ്റിയതായി ബന്ധുക്കള്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ എട്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 10 മണിക്ക് പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കു ശേഷം മൃതദേഹം താണ ധനലക്ഷ്മി ആശുപത്രിയിലേക്ക് മാറ്റി.
  
Cremation | കോഴ ആരോപണം നേരിട്ടതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ നൃത്താധ്യാപകന്റെ സംസ്‌കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റി

ബുധനാഴ്ച വൈകുന്നേരം 6.45നാണ് പി എന്‍ ഷാജിയെ വീട്ടില്‍ വിഷം ഉളളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കലോത്സവത്തിനിടെ കോഴ ആരോപണമുന്നയിച്ചു തടഞ്ഞുവെച്ചു എസ്എഫ്ഐ പ്രവര്‍ത്തകരും സംഘാടക സമിതിയും ഷാജിയെ അതിക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയെന്നു അമ്മ പൂത്തട്ടലളിതയും സഹോദരന്‍ അനില്‍കുമാറും ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചിരുന്നു. ഷാജിയുടെ വീടു സന്ദര്‍ശിച്ച കെ സുധാകരന്‍ എംപിയും എസ്എഫ്ഐ നടത്തിയ അതിക്രൂരമായ മര്‍ദനമാണ് ഷാജിയുടെ മരണത്തിന് കാരണമെന്ന് പറഞ്ഞിരുന്നു.
  
Cremation | കോഴ ആരോപണം നേരിട്ടതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ നൃത്താധ്യാപകന്റെ സംസ്‌കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റി

എന്നാല്‍ ഷാജിയുടെ വീടുസന്ദര്‍ശിച്ച സിപിഎം നേതാക്കളായ പി കെ ശ്രീമതി, ടി വി രാജേഷ് എന്നിവര്‍ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിക്കുകയും സുധാകരന്‍ കാടടച്ചു വെടിവയ്ക്കുന്ന സ്ഥിരം ശൈലി തുടരുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. സിദ്ധാര്‍ത്ഥിന് ശേഷം ഷാജിയുടെ മരണം രാഷ്ട്രീയ വിവാദമായി മാറിയിരിക്കെ കെ എസ് യു, എസ് എഫ് ഐ നേതൃത്വം നല്‍കുന്ന യൂനിയനെതിരെ ഗവര്‍ണർക്ക് പരാതി നല്‍കാനാണ് ഒരുങ്ങുന്നത്. ഇതോടെ സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തിന് ശേഷം നൃത്താധ്യാപകന്‍ പി എന്‍ ഷാജിയുടെ അകാലമരണവും എസ്എഫ്ഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്.
Aster mims 04/11/2022
  
Cremation | കോഴ ആരോപണം നേരിട്ടതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ നൃത്താധ്യാപകന്റെ സംസ്‌കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റി

Keywords:  News, News-Malayalam-News, Kerala, Kerala-News, Malappuram, Cremation of the dance teacher who found dead, postponed to Friday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia