കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം വൈകുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.06.2020) ചെവ്വാഴ്ച്ച രാവിലെ കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍ ഫാദര്‍ കെജി വര്‍ഗ്ഗീസിന്റെ സംസ്‌കാരം വൈകുന്നു. ഒരു വിഭാഗം നാട്ടുകാര്‍ തടയുന്നതിനാലാണ് സംസ്‌കാരം വൈകുന്നത്. മലമുകളിലെ പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മലമുകളിലെ പള്ളിയില്‍ മൃതദേഹം സംസ്‌കാരിക്കുന്നതിന് ഹൈക്കോടതി വിലക്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദികന്റെ മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം വൈകുന്നു

സംസ്‌കാരത്തന് നേതൃത്വം നല്‍കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ മേയറും ജില്ലാ കളക്ടറും ഇടപെടുന്നുണ്ട്. വൈദികന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. എന്നാല്‍ വൈദികന്റെ കോവിഡ് ബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തത് സാമൂഹിക വ്യാപനത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

Keywords:  Kerala, News, COVID19, Patient, Dead Body, Protest, Father, Police, District Collector, Mayor, Church.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia