Photo Credit: Facebook / Ministry of Railways, Government of India
● താല്‍ക്കാലിക പരിഹാരം ആയിട്ടുണ്ട്
● വേഗം കുറച്ചാണ് ട്രെയിനുകള്‍ ഇതുവഴി ഓടുന്നത്
കോട്ടയം: (KVARTHA) റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പല ട്രെയിനുകളും വൈകി. കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിലാണ് വിള്ളല്‍ കാണപ്പെട്ടത്. ഇതോടെ പരശ്ശുറാം, ശബരി എക്സപ്രസുകള്‍ അര മണിക്കൂറോളം വൈകിയാണ് ഓടിയത്. ഏറ്റുമാനൂര്‍ പാറോലിക്കലിന് സമീപമാണ് സംഭവം.
കോട്ടയം-ഏറ്റുമാനൂര്‍ പാതയില്‍ നടക്കുന്ന അറ്റകുറ്റപണികളുടെ ഭാഗമായുള്ള പരിശോധനിയിലാണ് കുമാരനെല്ലൂര്‍-കാരിത്താസ് മേഖലയില്‍ ചെറിയ വിള്ളല്‍ കണ്ടെത്തിയത്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിനുകള്‍ വൈകിയത്. വിള്ളല്‍ താത്കാലികമായി മാത്രമാണ് പരിഹരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വേഗം കുറച്ചാണ് ട്രെയിനുകള്‍ ഇതുവഴി ഓടുന്നത്.
#Kottayam, #Ettumanoor, #RailwayTrack, #TrainDelay, #KeralaNews, #RailwayMaintenance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.