Suspended | ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിക്കൊപ്പം തോളില്‍ കയ്യിട്ടുനില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍; പിന്നാലെ അച്ചടക്കലംഘനത്തിന് പൊലീസുകാരന് സസ്‌പെന്‍ഷന്‍
Sep 17, 2023, 15:11 IST
കോടഞ്ചേരി: (www.kvartha.com) ലഹരിമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ എംബി രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ലഹരിമരുന്നു കേസിലെ മുഖ്യപ്രതിക്കൊപ്പം രജിലേഷ് നില്‍ക്കുന്ന ഫോടോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
കൂടത്തായി ലഹരിമരുന്ന് സംഘം പ്രദേശവാസികളേയും പൊലീസിനെയും ആക്രമിച്ചെന്ന കേസില്‍ മുഖ്യപ്രതിയായ അയൂബ് ഖാന്റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന രജിലേഷിന്റെ ചിത്രമാണ് പുറത്തു വന്നത്. ഇത്തരം പ്രവര്‍ത്തിയിലൂടെ രജിലേഷ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. രജിലേഷ് അനധികൃതമായി അവധിയില്‍ പ്രവേശിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു.
Keywords: CPO Suspended for Ties with Drug Mafia, Kozhikode, News, CPO Suspended, Drug Mafia, Social Media, Police, Natives, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.