Acquitted | സിപിഎം പ്രവര്‍ത്തകന്‍ പാനൂര്‍ അജയന്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു
Aug 5, 2023, 07:40 IST
തലശ്ശേരി: (www.kvartha.com) പാനൂര്‍ കുന്നോത്ത് പറമ്പിലെ സിപിഎം പ്രവര്‍ത്തകനും വ്യാപാരിയുമായ അജയനെ കടയില്‍ കയറി വെട്ടി കൊലപ്പെടുത്തിയെന്ന കേസിലെ മുഴുവന്‍ പ്രതികളെയും തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേഡ് സെഷന്‍സ് കോടതി വെറുതെ വിട്ടു. മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, മോഹനന്‍, പ്രജോഷ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
കുറ്റാരോപിതരായ ഷിഗില്‍, രാജേഷ് എന്നിവര്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു. ജഡ്ജ് ജെ വിമലാണ് വിധി പ്രസ്താവിച്ചത്. 2009 മാര്‍ച് 11നാണ് കുന്നോത്ത് പറമ്പ് ടൗണിലെ കടയില്‍വെച്ച് അജയന്‍ കൊല്ലപ്പെട്ടത്.
പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകനായ എന്‍ ഭാസ്‌കരന്‍ നായര്‍, ടി സുനില്‍ കുമാര്‍, പി പ്രേമരാജന്‍ എന്നിവരാണ് ഹാജരായത്. വിചാരണ പൂര്‍ത്തിയായി മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Kannur, Court, Acquitted, Murder Case, Accused, Kerala News, CPM worker's murder case; Court acquits accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.