കലോത്സവം കൊടിയിറങ്ങിയപ്പോള്‍ അവഗണനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സിപിഎം വനിത പഞ്ചായത്ത് പ്രസിഡന്റ്; മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്ക് കലോത്സവത്തില്‍ അമിതപ്രാധാന്യവും അധികാരവും നല്‍കിയതായി ആരോപണം; വിവാദം പുകയുന്നു
Dec 3, 2019, 16:32 IST
കാഞ്ഞങ്ങാട്: (www.kvartha.com 03.12.2019) കഴിഞ്ഞ ദിവസം കൊടിയിറങ്ങിയ അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനമെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹിയുമായ എ വിധുബാല ബാവിക്കരയാണ് സംഘാടക സമിതി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെ തുല്യപദവിയിലുള്ള മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്ക് കലോത്സവത്തില്‍ അമിതപ്രാധാന്യവും അധികാരവും നല്‍കുകയും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ക്ഷണക്കത്ത് പോലും കൊടുക്കാതെ പൂര്‍ണമായി മാറ്റിനിര്‍ത്തിയത് സംഘടക സമിതിയുടെ കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വിധുബാല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
സംസ്ഥാന കലോത്സവത്തിന്റെ പ്രാധാന്യവും വിജയിപ്പിക്കേണ്ടതിന്റെ ധാര്‍മികതയും കണക്കിലെടുത്താണ് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ ഒരു സബ് കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താതിരുന്നിട്ടും പരസ്യമായ ഒരു പ്രതിഷേധയോഗം പോലും സംഘടിപ്പിക്കാതെ മാറി നിന്നത്. സംഘാടക സമിതിയിലെ ചിലരുടെ നിക്ഷിപ്ത താത്പര്യം കണക്കിലെടുത്താണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ തഴയുന്ന സമീപനം ഉണ്ടായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് ഫണ്ട് നീക്കിവെക്കുന്നതും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇടപെടുന്നതും ഗ്രാമ പഞ്ചായത്തുകളാണ്. ഗ്രാമപഞ്ചായത്തിനെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ആ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളോടുള്ള അവഹേളനമാണ് പ്രകടമായതെന്നും അവര്‍ പറഞ്ഞു.
കലോത്സവ സംഘാടക സമിതിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്താത്തതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പ്രകടമായ ഉദ്യോഗസ്ഥ വാഴ്ചയാണ് സംസ്ഥാന കലോത്സവത്തില്‍ കണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിച്ചത് കടുത്ത പ്രോട്ടോകോള്‍ ലംഘനമെന്നും യോഗം വിലയിരുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ മുഴുവന്‍ പരിപാടികളും ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kerala school kalolsavam, kanhangad, Facebook, post, Meeting, CPM Women Panchayath president against Municipal chairmaans
സംസ്ഥാന കലോത്സവത്തിന്റെ പ്രാധാന്യവും വിജയിപ്പിക്കേണ്ടതിന്റെ ധാര്‍മികതയും കണക്കിലെടുത്താണ് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ ഒരു സബ് കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താതിരുന്നിട്ടും പരസ്യമായ ഒരു പ്രതിഷേധയോഗം പോലും സംഘടിപ്പിക്കാതെ മാറി നിന്നത്. സംഘാടക സമിതിയിലെ ചിലരുടെ നിക്ഷിപ്ത താത്പര്യം കണക്കിലെടുത്താണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ തഴയുന്ന സമീപനം ഉണ്ടായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് ഫണ്ട് നീക്കിവെക്കുന്നതും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇടപെടുന്നതും ഗ്രാമ പഞ്ചായത്തുകളാണ്. ഗ്രാമപഞ്ചായത്തിനെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ആ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളോടുള്ള അവഹേളനമാണ് പ്രകടമായതെന്നും അവര്‍ പറഞ്ഞു.
കലോത്സവ സംഘാടക സമിതിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്താത്തതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പ്രകടമായ ഉദ്യോഗസ്ഥ വാഴ്ചയാണ് സംസ്ഥാന കലോത്സവത്തില്‍ കണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിച്ചത് കടുത്ത പ്രോട്ടോകോള്‍ ലംഘനമെന്നും യോഗം വിലയിരുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ മുഴുവന്‍ പരിപാടികളും ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു.
Keywords: Kerala, News, Kerala school kalolsavam, kanhangad, Facebook, post, Meeting, CPM Women Panchayath president against Municipal chairmaans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.