C P M | ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ആശങ്ക; വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ നിന്നും സി പി എം പിൻമാറുന്നു
Feb 17, 2024, 10:14 IST
_ഭാമനാവത്ത്_
കണ്ണൂർ: (KVARTHA) കരിമണൽ കമ്പനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ നിന്നും സിപിഎം പിൻമാറുന്നു. ഇക്കാര്യത്തിലുള്ള നിലപാട് മാറ്റം പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമായിട്ടുണ്ട്. വീണാ വിജയനെതിരെയുള്ള കർണാടക ഹൈകോടതി വിധിയെ കുറിച്ച് താൻ എന്തിന് പ്രതികരിക്കണമെന്നായിരുന്നു എം വി ഗോവിന്ദൻ്റെ മാധ്യമപ്രവർത്തകരോടുള്ള എതിർ ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കാര്യങ്ങളിൽ മാത്രമാണ് താൻ പ്രതികരിച്ചതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വൈകിയെങ്കിലും കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിനീഷ് കോടിയേരി അറസ്റ്റിലായപ്പോൾ നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്ന പാർട്ടി നിലപാടിലേക്ക് എത്തിയിരിക്കുകയാണ് ആദ്യം വീണയ്ക്കായി പ്രതിരോധ വ്യൂഹം ചമച്ച സിപിഎം സംസ്ഥാന നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണയം നടക്കുന്ന വേളയിൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ കേസ് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതും ചർച്ചയാവുന്നതും രാഷ്ട്രീയപരമായി ഗുണം ചെയ്യില്ലെന്ന തിരിച്ചറിവിൽ നിന്നാണ് സിപിഎമ്മിൻ്റെ പിൻമാറ്റമെന്നാണ് സൂചന.
കര്‍ണാടക ഹൈകോടതിയില്‍ തിരിച്ചടി നേരിട്ടതോടെ വീണാ വിജയൻ്റെ ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്(എസ്എഫ്‌ഐഒ) അന്വേഷണം തടയണമെന്ന ഹർജി കർണാടക ഹൈകോടതി തള്ളിയതാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും തിരിച്ചടിയായി മാറിയത്. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് ഡയറക്ടര്‍ കൂടിയായ വീണ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് തള്ളിയത്. അതേസമയം, വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10.30ന് നല്‍കാമെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്.
എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയ ഉത്തരവ് ചോദ്യം ചെയ്താണ് എക്‌സാലോജിക് കര്‍ണാടക ഹൈകോടതിയെ സമീപിച്ചത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്‌സാലോജിക് ചോദ്യം ചെയ്തത്. എന്നാല്‍, സിഎംആര്‍എലില്‍നിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജന്‍സി തന്നെ അന്വേഷിണമെന്നുമായിരുന്നു എസ്എഫ്‌ഐഒയുടെ വാദം. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഒരാളെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കാൻ അധികാരമുള്ള ഏജൻസിയാണ് എസ്എഫ്ഐഒ.
Keywords: News-Malayalam-News, Kerala, Politics, CPM, Veena Vijayan, Pinarayi Vijayan, Defending, CPM withdraws from defending Veena Vijayan. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.