ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  പാലക്കാട്: മുണ്ടൂരില്‍ ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി സി പി എം പിന്‍വലിച്ചേക്കും. ഗോകുല്ദാസിനെതിരായ നടപടി തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. മുണ്ടൂരിലേത് പത്ത് മിനിട്ട് കൊണ്ടു തീരുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്ന് സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. 
 
ഗോകുല്‍ദാസ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അത് പാര്‍ട്ടിക്ക് വിധേയനായത് കൊണ്ടാണ്. അപ്പീലിന്മേല് നടപടി സ്വീകരിക്കും വരെ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കരുതെന്ന് ഗോകുല്‍ദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും പാലിക്കപ്പെട്ടിട്ടുണ്ട്-കോടിയേരി പറഞ്ഞു.
 
ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച് ചേര്‍ത്ത മുണ്ടൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ ഗോകുല്‍ദാസിനെ ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയതിനെ പുനപരിശോധിക്കുമെന്ന് കോടിയേരി ഉറപ്പ് നല്കി. സംസ്ഥാന നേതൃത്വം മുന്‍കൈ എടുത്താണ് ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗത്തില്‍ 16 അംഗ ഏരിയ കമ്മിറ്റിയിലെ 14 പേര് പങ്കെടുത്തു. ഗോകുല്‍ദാസ് വിഭാത്തിലെ ഏഴ് പേരും ഇതില്‍ പെടുന്നു. നടപടിയെടുത്തതിനാല്‍ ഗോകുല്‍ദാസും അസുഖം മൂലം മറ്റൊരംഗവും പങ്കെടുത്തില്ല.
 
ഗോകുല്‍ദാസിനെ തരംതാഴ്ത്തിയതിനെതിരെ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സമാന്തര കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ഒത്തുതീര്‍പ്പ് നീക്കം തുടങ്ങിയത്.
 
Keywords: CPM, Gokul Das, District Committee, Mundoor, Palakkad

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.