തലസ്ഥാനത്തെ സിപിഎം- ബിജെപി തീക്കളി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു; സി സി ടിവി ദൃശ്യങ്ങളില്‍ കണ്ടവരെ സിപിഎം സംരക്ഷിക്കില്ല
Jul 28, 2017, 11:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.07.2017) തലസ്ഥാനത്ത് കണ്ണൂര്‍ മോഡലില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഉണ്ടായിരിക്കുന്ന സംഘര്‍ഷത്തിന് കാരണമായ ബിജെപി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎം ചില പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കും. തിരുവനന്തപുരം നഗരസഭയിലെ ഒരു കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് അച്ചടക്ക നടപടിയുണ്ടാകാന്‍ സാധ്യത. അതേസമയം, സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടേക്കും എന്നും അറിയുന്നു. ബിജെപിയും സിപിഎമ്മും മുഖാമുഖം നില്ക്കുന്ന തീക്കളിയാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരം എംജി കോളജില്‍ എസ്എഫ്ഐയുടെ കൊടിമരം നാട്ടിയതുമായി ബന്ധപ്പെട്ട് എബിവിപിയും എസ്എഫ്ഐയുമായി ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് പോലീസ് കരുതുന്നത്. വ്യാഴാഴ്ച രാത്രി വൈകി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരേ ഏതാനും പേര് കല്ലെറിയുകയും അതിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആറ് കാറുകള്‍ക്ക് കേടുവരുത്തുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കാറുള്‍പ്പെടെയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി തന്നെ മരുതംകുഴിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിന്റെ വീടിനു നേരെയും കല്ലേറുണ്ടായി. വീട്ടില്‍ ബിനീഷ് മാത്രമാണ് ഉണ്ടായിരുന്നത്.
കോടിയേരി രാവിലെ തന്നെ എത്തി ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ചു. എന്നാല്‍ ബിജെപി ഓഫീസ് ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ദൃശ്യങ്ങളിലുള്ളത് സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. തടയാന്‍ ശ്രമിച്ച പോലീസുകാരനെയും അവര്‍ ആക്രമിക്കുന്നത് കാണാം. തലസ്ഥാനത്ത് വന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എ കെ ജി സെന്ററിന് ഉള്‍പ്പെടെ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ബിജെപിയെ വന്‍ തോതില്‍ വെട്ടിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ നടത്തുന്ന ശ്രമമാണെന്ന് സംശയമുണ്ടായെങ്കിലും സിസി ടി വി ദൃശ്യങ്ങള്‍ വന്നതോടെ ആ വാദം നിലനില്ക്കാതായെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം, ഇപ്പോഴത്തെ സംഘര്‍ഷത്തിലൂടെ ബിജെപിയുടെ കോഴ വിവാദം പിന്നോട്ടു പോവുകയും ചെയ്തു. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടാണ് ആക്രമണമെന്നാണ് ബിജെപിയുടെ ആരോപണം. അത് പ്രതിരോധിക്കാന്‍ അടിയന്തരമായി സി സി ടിവി ദൃശ്യങ്ങളിലുള്ളവര്ക്കെതിരെ അച്ചടക്ക നടപടിയും പോലീസ് കേസും എടുക്കാനാണ് ആലോചന.

Also Read:
പോലീസിനെ നിലക്ക് നിര്‍ത്താന്‍ നടപടി സ്വീകരിക്കണം: എ അബ്ദുര്‍ റഹ് മാന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM will not protect culprits who was allegedly attack BJP office, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, Bineesh Kodiyeri, House, Kerala, Clash.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.