സിപിഎമ്മിനെ തകര്‍ക്കാന്‍ സിപിഎമ്മിന് മാത്രമേ കഴിയൂ: ഉമ്മന്‍ ചാണ്ടി
Jun 30, 2012, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സിപിഎമ്മിനെ തകര്‍ക്കാന്‍ സിപിഎമ്മിന് മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. ഇന്നലെ കോടതിക്ക് നേരെയുണ്ടായ ആക്രമണം വ്യക്തമാക്കുന്നത് അതാണ്.
പി മോഹനന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി ഹര്‍ത്താല്‍ നടത്തുന്നതില്‍ സിപിഎമ്മില്‍ തന്നെ ഭിന്നതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനിടെ കോഴിക്കോട് ജില്ലയില്‍ സിപിഎം നടത്തുന്ന ഹര്‍ത്താലില്‍ സംഘര്‍ഷങ്ങളുണ്ടായതായി റിപോര്‍ട്ടുണ്ട്. അരീക്കോട് സര്‍വ്വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലേറുണ്ടായി.
രാമനാട്ടുകരയില്‍ വഴിതടഞ്ഞ സിപിഎം പ്രവര്‍ത്തകരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് വൈകിട്ട് ആറുവരെയാണ് പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
Keywords: Thiruvananthapuram, Oommen Chandy, Kerala, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

