CPM Warrooms | കണ്ണൂരില്‍ കെ സുധാകരനെ വരിഞ്ഞുമുറുക്കാൻ സിപിഎം വാര്‍റൂമുകള്‍; മുഖ്യമന്ത്രി പട്ടികയില്‍ വരുന്നതിനായി തോല്‍ക്കാനായി മത്സരിക്കുന്നുവെന്ന പ്രചാരണം ശക്തം
Mar 25, 2024, 11:59 IST
/ കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മുന്നണികള്‍ തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കെ യുദ്ധതന്ത്രങ്ങളും മാറുന്നു. സോഷ്യല്‍ മീഡിയ വാര്‍ റൂമിലാണ് ഇതിനായുള്ള തന്ത്രങ്ങള്‍ മെനയുന്നത്. എതിരാളിയെ രാഷ്ട്രീയ പരമായി തളര്‍ത്തുകയെന്ന രീതിയാണ് സകലമാന പൊതുമര്യാദകളും കാറ്റില്‍ പറത്തി അവലംബിക്കുന്നത്. വാര്‍ റൂമുകള്‍ ഏറ്റവും സജീവവും കേന്ദ്രീകൃതമായ രീതിയിലും പ്രവര്‍ത്തിക്കുന്നത് സിപിഎമ്മിന് വേണ്ടിയാണ്. ലക്ഷങ്ങളുടെ ഫണ്ടാണ് പാര്‍ട്ടി ഇതിനായി വകയിരുത്തിയിട്ടുള്ളതെന്നാണ് എതിരാളികൾ പറയുന്നത്.
പ്രധാനമായും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനെ വ്യക്തിഗതമായി അധിക്ഷേപിക്കുന്ന പ്രചാരണമാണ് ഇവര്‍ പ്രചരിപ്പിക്കുന്നതെന്നാണ് വിമർശനം. ഇത്തരം പ്രചാരണങ്ങളെ കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ മണ്ഡലങ്ങളിലും വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാട്‌സ് ആപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി വന്നത് കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ സുധാകരന് തോല്‍ക്കാനാണ് ആഗ്രഹമെന്നും എങ്കില്‍ മാത്രമേ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയുകയുളളൂവെന്നാണ്.
എന്നാല്‍ തെരഞ്ഞെടുപ്പിന് ചൂടേറിയതോടെ പ്രചാരണരംഗത്ത് വിയര്‍പ്പൊഴുക്കി പ്രവര്‍ത്തിച്ചുവരികയാണ് കെ സുധാകരനും യുഡിഎഫ് പ്രവര്‍ത്തകരും. എങ്ങനെയെങ്കിലും കണ്ണൂര്‍ സീറ്റ് നിലനിര്‍ത്തണമെന്നത് സുധാകരന്റെ അഭിമാനപ്രശ്‌നങ്ങളിലൊന്നാണ്. തോറ്റാല്‍ സുധാകരന്റെ കെ.പി.സി.സി അധ്യക്ഷ പദവി പോലും ബാധിക്കുമെന്നാണ് പാര്‍ട്ടിക്കുളളില്‍ നിന്നും ലഭിക്കുന്ന വിവരം. നേരത്തെ, ജയിച്ചാല്‍ സുധാകരന്‍ ജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്നായിരുന്നു സി.പി.എം സൈബര്‍ വാര്‍റൂം പ്രചാരണം. ഇതിനായി സുധാകരന്റെ ചില പഴയ വിവാദപ്രസംഗങ്ങളും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.
ഇതിനെ സുധാകരന്‍ അതിശക്തമായി പ്രതികരിച്ചതോടെ മുന്‍ കോണ്‍ഗ്രസ് നേതാവും എന്‍.ഡി. എ സ്ഥാനാര്‍ത്ഥിയുമായ സി രഘുനാഥിനെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സുധാകരനെതിരെയുളള ഒളിയമ്പുകള്‍. അതും ഏശാതെ വന്നപ്പോള്‍ മുസ്‌ലിംലീഗ് സുധാകരന് വോട്ടു ചെയ്യില്ലെന്നായിരുന്നു പ്രചാരണം. ഇതും ക്ലച്ച് പിടിക്കാതെ വന്നപ്പോഴാണ് സുധാകരന്റെ വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആക്ഷേപം.
കണ്ണൂര്‍ പാര്‍ലമെന്റ് മ്ണ്ഡലത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വാര്‍റൂമുകളുണ്ടെങ്കിലും സുസംഘടിത ശക്തിയായി ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നത് സി.പി.എം വാര്‍റൂമുകളാണ്. അക്ഷരാര്‍ത്ഥത്തില്‍ സുധാകരനെ വരിഞ്ഞുമുറുക്കുകയാണ് സൈബര്‍ ഇടത്തില്‍ സി.പി.എം പോരാളികള്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.