സൈബര്‍ പോരാളികളെ സിപിഎം വിലക്കില്ല; പക്ഷേ, മിതമായി മതിയെന്നു നിര്‍ദേശം
Jul 24, 2015, 10:58 IST
തിരുവനന്തപുരം: (www.kvartha.com 24/07/2015) പാര്‍ട്ടിക്കൂറുകൊണ്ട് സിപിഎമ്മിനു വേണ്ടി പോസ്റ്റുകളും കമന്റുകളുമായി സാമൂഹികമാധ്യമങ്ങളില്‍ നിന്നിറങ്ങാതെ നില്‍ക്കുന്ന സൈബര്‍ പോരാളികള്‍ക്ക് നേതൃത്വത്തിന്റെ താക്കീത്. എല്ലാം മിതമായി മതി. പോരാട്ടം തിരിച്ചടിക്കുന്ന സ്ഥിതി ഉണ്ടാക്കരുത്.
മലയാള മനോരമ ലേഖകന്‍ സുജിത് നായര്‍ക്കെതിരെ ഫേസ്ബുക്കിലെ സിപിഎമ്മുകാര്‍ നടത്തിയ സംഘടിത ആക്രമണം വന്‍ ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം ഇക്കാര്യം അനൗദ്യേഗികമായി കീഴ്ഘടകങ്ങളിലേക്കും വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലേക്കും അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകണം എന്നു പാര്‍ട്ടിയും പോഷക സംഘടനകളും നേരത്തേ നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് വന്‍തോതിലാണു പ്രവര്‍ത്തകര്‍ ഈ മേഖലയിലെത്തിയത്. പ്രത്യേകിച്ചും ഫേസ്ബുക്കില്‍ സിപിഎമ്മിനു വേണ്ടി എല്ലാ സമയത്തും ഇടപെട്ടുകൊണ്ടിരിക്കുന്നവരുടെ വന്‍ പട തന്നെയാണുള്ളത്.
സുജിത് നായര്‍ പ്രശ്‌നത്തില്‍ അവരുടെ ഇടപെടല്‍ പരിധിവിട്ടു എന്നാണ് പാര്‍ട്ടിയുടെ നിലപാട്. പക്ഷേ, അത് പിണറായി വിജയനുള്‍പ്പെടെയുള്ളവരുടെ വളരെ സജീവമായ ഫേസ്ബുക്ക് പേജുവഴിയുള്ള നിര്‍ദേശമാക്കാന്‍ ഉദ്ദേശവുമില്ലത്രേ. പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയുടെ പേരില്‍ നടത്തിയ കടന്നാക്രമണങ്ങള്‍ പരസ്യമായി തിരുത്തപ്പെടേണ്ടതല്ല എന്നാണു നിലപാട്. അതേസമയം, സുജിത് നായര്‍ക്കെതിരേ ഇട്ട പോസ്റ്റുകളും കമന്റകളും അധികമായില്ല എന്നു വാദിക്കുന്നവരും നേതൃനിരയിലുണ്ട്.
സിപിഎമ്മില്‍ നിന്ന് അംഗങ്ങള്‍ ചോര്‍ന്നു പോകുന്നു എന്ന് സംസ്ഥാന കമ്മിറ്റി ഉത്കണ്ഠപ്പെട്ടതായി, രേഖയുടെ പകര്‍പ്പു സഹിതം പ്രസിദ്ധീകരിച്ചുകൊണ്ട് സുജിത് നായര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജൂലൈ 11 നു പുറത്തിറങ്ങിയ മലയാളമനോരമയില്‍ 'കാല്‍ലക്ഷം പേര്‍ സിപിഎം വിട്ടു'എന്ന വാര്‍ത്തയുടെ പേരിലായിരുന്നു വാര്‍ത്ത. ഇതേത്തുടര്‍ന്നാണു സാമൂഹിക മാധ്യമങ്ങളില്‍ സുജിത് നായര്‍ക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണം ഉണ്ടായത്. സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നതും കുടുംബാംങ്ങളെപ്പോലും വെറുതേ വിടാത്ത വിധത്തിലുമായിരുന്നു പല പോസ്റ്റുകളും. മാധ്യമ സമൂഹത്തില്‍ നിന്നുള്‍പ്പെടെ സുജിത് നായര്‍ക്കു പിന്തുണ ലഭിച്ചതോടെ കടന്നാക്രമണത്തിന്റെ ശക്തിയും വര്‍ധിച്ചു. എന്നാല്‍ നേതൃത്വത്തിന്റെ ഇടപെടലിനേത്തുടര്‍ന്ന് അല്പം മയപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.
അതിനിടെ, ഈ വിവാദത്തില്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമല്ല തന്നെ മോശമായി സിപിഎം അണികള്‍ കടന്നാക്രമിച്ചതെന്നു വിശ്വസിക്കുന്നതായി വ്യാഴാഴ്ച ഇട്ട വിശദമായ പോസ്റ്റില്‍ സുജിത് നായര്‍ പറഞ്ഞു. ''ഞാന്‍ സിപിഎമ്മിനെതിരെയുള്ള ഒരു പ്രതീകമല്ല. ആ പേരില്‍ ആരുടേയും സഹതാപവും എനിക്കാവശ്യമില്ല. ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തയാറാക്കുന്ന പത്രപ്രവര്‍ത്തകരുടെ പ്രതിനിധി മാത്രമാണ്. മലയാളമനോരമയില്‍ സിപിഎം രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്യുന്ന ചെയ്യുന്ന ലേഖകന്‍ എന്ന പരിഗണന പാര്‍ട്ടി പൊതുവില്‍ എനിക്കു നല്‍കിയിട്ടുണ്ട്.
സൗഹാര്‍ദ്ദപരമായ മനോഭാവമാണ് പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് ഇതുവരെ പൊതുവേ എനിക്കു ലഭിച്ചുവരുന്നത്. അതുകൊണ്ടു തന്നെ അവരാരും ഇങ്ങനെ ഒരു വ്യക്തിഹത്യയ്ക്ക് നിര്‍ദ്ദേശിച്ചു എന്നു ഞാന്‍ ആരോപിക്കുകയില്ല. അവരതു തിരുത്താന്‍ ശ്രമിച്ചു എന്നാണ് മനസിലാക്കുന്നത്.'' സുജിത് നായരുടെ വിശദീകരണം.
Keywords: CPM, Cyber Crime, Kerala,Social Media, Post, Leaders, CPM warns their cyber extremists to control themselves.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.