ടി.പി കേസിലെ പ്രതികള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്‍

 


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ ജയില്‍ വാര്‍ഡന്‍മാര്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ നിയമസഭയില്‍ സബ്മിഷന്‍. സിപിഎമ്മിലെ കെ.രാധാകൃഷ്ണന്‍ എംഎല്‍എ ആണു സബ്മിഷന് അനുമതി തേടിയത്.

 ടി.പി. കേസ് പ്രതികളെ ജയിലില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സബ്മിഷനില്‍ പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയിലെ ചോദ്യോത്തരവേളയും ശൂന്യവേളയും കഴിഞ്ഞശേഷം സബ്മിഷന്‍ ചര്‍ച്ചയ്‌ക്കെടുക്കും.

ടി.പി.കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കൊലയാളികളെ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടാനാണ് പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് പിന്‍മാറുകയായിരുന്നു.

നേരത്തെ ടിപി കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ക്കു വേണ്ടി മാത്രമേ പാര്‍ട്ടി ഇടപെടുകയുള്ളൂ എന്നാണ് സിപിഎം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനത്തിനുവിരുദ്ധമായി കൊലയാളിസംഘത്തിനു വേണ്ടി പാര്‍ട്ടി പരസ്യമായി രംഗത്തെത്തിയിരിക്കയാണ്.

പാര്‍ട്ടിക്ക് ടി.പി കൊലക്കേസില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ക്ക് മര്‍ദനമേറ്റെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ പിബി അംഗം കോടിയേരി ബാലകൃഷ്ണനും മറ്റു മുതിര്‍ന്നനേതാക്കളും  ജയിലിലെത്തി  പ്രതികളെ സന്ദര്‍ശിച്ചിരുന്നു. ജയില്‍ സന്ദര്‍ശനം കഴിഞ്ഞ് പുറത്തുവന്ന കോടിയേരി ജയിലില്‍ കഴിയുന്ന പ്രതികളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ നോക്കേണ്ടെന്നും പ്രതികരിച്ചിരുന്നു.

മര്‍ദിച്ചെന്നാരോപിച്ച പ്രതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
ടി.പി കേസിലെ  പ്രതികള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്‍
പ്രവേശിച്ചപ്പോള്‍ പരിക്കൊന്നും ഏല്‍ക്കാത്തതിനാല്‍ തിരിച്ച് ജയിലില്‍ തന്നെ കൊണ്ടുവന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജയില്‍ ഡിജിപി ടി പി സെന്‍കുമാര്‍ നല്‍കിയ റിപോര്‍ട്ടില്‍ പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനം ഏറ്റിട്ടില്ലെന്നാണ് പറയുന്നത്.  മെഡിക്കല്‍ റിപോര്‍ട്ടിനെ  ഉദ്ധരിച്ചാണ് ജയില്‍ ഡിജിപി റിപോര്‍ട്ട് തയ്യാറാക്കിയത്. റിപോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഷാര്‍ജയില്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരിച്ചു

Keywords:  CPM to take up convicts’ issue in assembly, Thiruvananthapuram, T.P Chandrasekhar Murder Case, Accused, MLA, Kodiyeri Balakrishnan, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia