മന്ത്രിമാര്‍ക്ക് മാത്രമല്ല എംഎല്‍എമാര്‍ക്കും പെരുമാറ്റച്ചട്ടത്തിനു നിര്‍ദേശം, സഭയില്‍ പെരുമാറ്റച്ചട്ടം ഉണ്ടെന്നു വിശദീകരണം
Jun 14, 2016, 09:30 IST
തിരുവനന്തപുരം: (www.kvartha.com 14.06.2016) സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് സിപിഎം സംസ്ഥാന സമിതി നിര്‍ദേശിച്ചതുപോലുള്ള പെരുമാറ്റച്ചട്ടം നിയമസഭയില്‍ പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും എംഎല്‍എമാര്‍ക്കും കൊണ്ടുവരണമെന്ന് നിര്‍ദേശമുയര്‍ന്നു. എന്നാല്‍ നിയമസഭാ സാമാജികര്‍ക്കുള്ള പെരുമാറ്റച്ചട്ടം നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി തയ്യാറാക്കി സഭയുടെ മേശപ്പുറത്തുവച്ചിട്ടുണ്ട് എന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ എം മാണിയുടെ വിവാദ ബജറ്റ് അവതരണ വേളയില്‍ ഉള്‍പ്പെടെ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുമുന്നണി എംഎല്‍എമാര്‍ സഭയില്‍ പെരുമാറിയ രീതി ഇപ്പോഴത്തെ പ്രതിപക്ഷം ഇടയ്ക്കിടെ ഓര്‍മിപ്പിക്കാന്‍ സാധ്യത നിലനില്‍ക്കെയാണ് സിപിഎമ്മിന്റെ മനംമാറ്റം. പതിനാലാം നിയമസഭയുടെ സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്ത ദിവസം തന്നെ സിപിഎമ്മിനെ കുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചിരുന്നു.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കെ രാധാകൃഷ്ണന്‍ സ്പീക്കറുമായിരുന്ന പന്ത്രണ്ടാം നിയമസഭയുടെ കാലത്താണ് സഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. അത് സഭയുടെ മേശപ്പുറത്തുവച്ചതോടെ സഭാരേഖകളുടെ ഭാഗവുമാണ്. സഭയില്‍ അംഗം എങ്ങനെ പെരുമാറണമെന്നും എങ്ങനെ പെരുമാറരുതെന്നും മാത്രമല്ല സഭയ്ക്കു പുറത്ത് അംഗം എങ്ങനെയായിരിക്കണം എന്നുകൂടി അതില്‍ നിര്‍ദേശങ്ങളുണ്ടായിരുന്നു. സഭയുടെ നടുത്തളത്തില്‍ ഇറങ്ങുന്നതും സ്പീക്കറെ തടസപ്പെടുത്തുന്നതും വിലക്കുന്നതാണ് പെരുമാറ്റച്ചട്ടം. ആ നിയമസഭയിലെ പ്രതിപക്ഷമായിരുന്ന യുഡിഎഫ് അംഗങ്ങള്‍തന്നെ അതിനു വിരുദ്ധമായി സര്‍ക്കാരിനെതിരേ
സഭയില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഈ സഭാകാലത്ത് പ്രതിപക്ഷത്തില്‍ നിന്നുണ്ടാകാവുന്ന പ്രതിഷേധത്തിന്റെ മുനയൊടിക്കാന്‍ എന്ന് ആരോപണം ഉണ്ടാകാവുന്ന സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാന്‍ സ്പീക്കര്‍ ശ്രമിക്കുമോ എന്നു വ്യക്തമല്ല. എന്നാല്‍ ഭരണപക്ഷം സംയമനം പാലിക്കാനാണ് നിര്‍ദേശമുയര്‍ന്നിരിക്കുന്നത്.

Also Read:
പള്ളിക്കര അപകടം; വിറങ്ങിലിച്ച് നാട്, മരണം ആറായി
Keywords: CPM to initiate code of conduct for MLA's too, Thiruvananthapuram, Kodiyeri Balakrishnan, K.M.Mani, Controversy, Ramesh Chennithala, V.S Achuthanandan, Chief Minister, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.