EP Jayarajan | സിപിഎമ്മിനെ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലാക്കിയോ? ഇ പി ജയരാജനെതിരെ പാർട്ടി അച്ചടക്ക നടപടിക്ക് കളമൊരുങ്ങുന്നു
Apr 27, 2024, 14:00 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേകറുമായി മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തിനായി കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജൻ സ്വന്തം വീട്ടിൽ നിന്നും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സി.പി.എമ്മിനെ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലാക്കുന്നു. തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ആസൂത്രിത ഗൂഢാലോചനയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ തന്നെ പുറമേക്ക് പറയുമ്പോൾ തന്നെ അത്രയേറെ ബലവും ഉറപ്പും കിട്ടുന്നില്ലെന്നാണ് പൊതു വിലയിരുത്തൽ. ഇതു കാരണം പാർട്ടിക്കുള്ളിൽ അതൃപ്തിയുടെ തിരയിളക്കങ്ങൾ തുടരുകയാണ്.
< !- START disable copy paste -->

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ്റെ സ്ഥിതി പാർട്ടിക്കുള്ളിൽ പരുങ്ങലിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഇപി ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ചേരുന്ന സി.പി.എം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഇ.പി ക്കെതിരെയുള്ള ആരോപണങ്ങൾ ചർച്ചയാകുമെന്നാണ് പുറത്തേക്കു വരുന്ന വിവരങ്ങൾ. പാർട്ടിയുമായി ഇടഞ്ഞു കിടക്കുന്ന
എൽ.ഡി.എഫ് കൺവീനർ പദവിയിൽ നിന്നും ഇ.പിയെ ഒഴിവാക്കുമെന്നാണ് സി.പി.എമ്മിൽ നിന്നും ലഭിക്കുന്ന വിവരം,
കേന്ദ്ര കമ്മിറ്റിയംഗമെന്ന നിലയിൽ മറ്റു നടപടികൾ സ്വീകരിക്കേണ്ടത് പാർട്ടി കേന്ദ്ര നേതൃത്വമാണ്. വൈകാതെ ഇതും ഇപിക്കെതിരെ ഉണ്ടാകുമെന്നാണ് സി.പി.എമ്മിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി ഇതായിരുന്നു കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്‍റെ ആക്ഷേപം. ഇതിനിടെയാണ് അനില്‍ ആന്‍റണിക്കെതിരായ ആരോപണങ്ങള്‍ പറയുന്നതിനിടക്ക് ദല്ലാള്‍ നന്ദകുമാര്‍ ശോഭ സുരേന്ദ്രന്‍റെയും ഇപി ജയരാജന്‍റെയും പേര് പറഞ്ഞത്. ആ ചര്‍ച്ച വളര്‍ന്ന് വന്ന് രാഷ്ട്രീയ ബോംബായി പൊട്ടിയപ്പോള്‍ പരിക്ക് മുഴുവന്‍ സിപിഎമ്മിനും ഇപി ജയരാജനുമാണ് ഏറ്റത്.
സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഉടക്കി നിന്ന ജയരാജന്‍ ഈ സമയത്ത് സമാന്തരമായി ബിജെപി കേന്ദ്രനേതാക്കളുമായി നിരന്തരം ചര്‍ച്ചയിലായിരുന്നുവെന്നായിരുന്നു ബിജെപി നേതാക്കളുടെ വെളിപ്പെടുത്തൽ. ദല്ലാള്‍ നന്ദകുമാറുമായുള്ള ചങ്ങാത്തത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം. ഇത്തരം കൂട്ടുകെട്ടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്‍പും ഇപി ജയരാജന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
പ്രകാശ് ജാവ്‌ദേകര്‍ ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനപുരത്തെ മകന്‍റെ ഫ്ലാറ്റില്‍ വന്ന് തന്നെ കണ്ടുവെന്ന് ഇപി വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പാപിയോടൊപ്പം ചേർന്നാൽ ശിവനും പാപിയാകിടമെന്നായിരുന്നു വിമർശനം. എന്നാൽ ഇപി ജയരാജൻ മകൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായാണ് ജാവ്‌ദേകറുമായി ചർച്ച നടത്തിയതെന്നും അദ്ദേഹം പാർട്ടി വിട്ടു പോവില്ലെന്നുമുള്ള വിലയിരുത്തലിലാണ് സി.പി.എം.

Keywords: News, Malayalam News, EP Jayarajan, Politics, CPM, LDF convener, Maharastra Governer, EP Jayarajan, CPM to action against EP Jayarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.