Disciplinary Action | സഹകരണബാങ്ക് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; വ്യാപാരി നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) സഹകരണബാങ്കിലെ കലക്ഷന്‍ ഏജന്റായ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വ്യാപാരി സമിതി ജില്ലാ നേതാവിനെ പാര്‍ടിയില്‍ നിന്നും സി പി എം പുറത്താക്കി. സി പി എം പോഷകസംഘടനയായ വ്യാപാരി വ്യവസായി സമിതി ജില്ലാ കമിറ്റിയംഗവും സി പി എം തായിനേരി വെസ്റ്റ്  ബ്രാഞ്ച് അംഗവുമായ കെ വി അനൂപ് കുമാറിനെതിരെയാണ് നടപടി സ്വീകരിച്ചത്. 
Aster mims 04/11/2022

അന്വേഷണവിധേയമായി ഇയാളെ നേരത്തെ സി പി എം പാര്‍ടി അംഗത്വത്തില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ടിയംഗത്തിന്റെ സദാചാരമര്യാദയ്ക്ക് നിരയ്ക്കാത്ത പ്രവൃത്തി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

സി പി എം നിയന്ത്രണത്തിലുളള സഹകരണബാങ്കിന്റെ ദിവസ കലക്ഷന്‍ ഏജന്റായ യുവതിയുടെ പരാതിയിലാണ് പാര്‍ടി നടപടി സ്വീകരിച്ചത്. ദിവസ കളക്ഷന്‍ സ്വീകരിക്കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി ഇതിനെ തുടര്‍ന്ന് ബാങ്ക് സെക്രടറിക്ക് പരാതി നല്‍കുകയും സെക്രടറി പാര്‍ടിക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് സി പി എം പയ്യന്നൂര്‍ ഏരിയാകമിറ്റി അന്വേഷണ കമിഷനെ നിയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരി നേതാവിനെ പാര്‍ടിയില്‍നിന്നും നീക്കിയത്.

Disciplinary Action | സഹകരണബാങ്ക് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; വ്യാപാരി നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം



Keywords:  News, Kerala, Kerala-News, Politics, Politics-News, CPM, Co-operative Bank, 
Disciplinary Action, Merchant Leader, Misbehaved, Bank Employee, CPM taken disciplinary action against merchant's leader who misbehaved with co-operative bank employee.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script