വിലവര്‍ധനവിനെതിരെ സിപിഎമ്മിന്റെ നിരാഹാരസമരം ആരംഭിച്ചു

 


കൊച്ചി: അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാരസമരം ആരംഭിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  കൊച്ചിയില്‍ സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പാചക വാതകത്തിന്റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും മറ്റു അവശ്യ സാധനങ്ങളുടെയും  വില ക്രമാതീതമായി വര്‍ധിച്ചുവരികയാണെന്ന് പിണറായി  പറഞ്ഞു.

ക്രമാതീതമായ വില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടിയിരിക്കയാണെന്നും ജനങ്ങളുടെ ഈ അവസ്ഥ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും  പിണറായി  പറഞ്ഞു. വിലക്കയറ്റത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കോപ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണെന്നും  പിണറായി ആരോപിച്ചു.

സംസ്ഥാനത്ത് 1,400 കേന്ദ്രങ്ങളിലാണ്  സി.പി.എം അനിശ്ചിതകാല നിരാഹാരസമരം  ആരംഭിച്ചത്. 140 നിയമസഭാ മണ്ഡലങ്ങളിലെ 10 കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തില്‍ അണികളെ പരമാവധിയെത്തിച്ച് വന്‍ ജനമുന്നേറ്റത്തിനാണ് സി.പി.എം ലക്ഷ്യമിടുന്നത്.

വിലവര്‍ധനവിനെതിരെ സിപിഎമ്മിന്റെ നിരാഹാരസമരം ആരംഭിച്ചുയു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാനായി സി.പി.എമ്മിന്റെ
നേതൃത്വത്തില്‍ ക്ലിഫ് ഹൗസ് ഉപരോധം ഉള്‍പെടെയുള്ള സമരം നടന്നെങ്കിലും അവയെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നു. അതുകൊണ്ടുതന്നെ വിലക്കയറ്റത്തിനെതിരെ നടത്തുന്ന സമരം നിര്‍ണായകമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
പത്താം ക്ലാസ് വിദ്യാര്‍ത്ഥി കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Keywords:  Kochi, CPM, Strike, Pinarayi vijayan, Inauguration, UDF, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia