സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി.എസിനെ ഉള്‍പെടുത്താനാവില്ലെന്ന് നേതൃത്വം
Jun 20, 2016, 11:36 IST
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.06.2016) മുതിര്‍ന്ന സി പി എം നേതാവ് വി.എസ് അച്യുതാനന്ദനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പെടുത്താനാവില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഇത് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പ്രവേശി
ക്കാനുള്ള വി എസിന്റെ ശ്രമത്തിന് വിലങ്ങ് തടിയായി.
നിലവില്‍ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് മാത്രമാണ് വി.എസ്. ഇനി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മറികടന്ന് വി എസിനെ സി.പി.എം സെക്രട്ടറിയേറ്റില്‍ ഉള്‍പെടത്തുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയെ കണ്ട് വി എസ് തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ യെച്ചൂരി അതിന് മറുപടി നല്‍കിയിട്ടില്ല. അതേസമയം സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
80 വയസ് കഴിഞ്ഞവരെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിവാക്കുന്ന സാഹചര്യത്തില്‍ 93 കാരനായ വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എങ്ങനെയാണ് പരിഗണിക്കുകയെന്നാണ് സംസ്ഥാന നേതാക്കള്‍ ചോദിക്കുന്നത്.
നിലവില്‍ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് മാത്രമാണ് വി.എസ്. ഇനി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മറികടന്ന് വി എസിനെ സി.പി.എം സെക്രട്ടറിയേറ്റില്‍ ഉള്‍പെടത്തുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയെ കണ്ട് വി എസ് തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

80 വയസ് കഴിഞ്ഞവരെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിവാക്കുന്ന സാഹചര്യത്തില്‍ 93 കാരനായ വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എങ്ങനെയാണ് പരിഗണിക്കുകയെന്നാണ് സംസ്ഥാന നേതാക്കള്‍ ചോദിക്കുന്നത്.
Keywords: Thiruvananthapuram, Kerala, CPM, LDF, Government, V.S Achuthanandan, Cabinet, CPM state leadership, CPM State Secretariat, Sitharam Yechoori.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.