എതിര്‍ക്കാനും വിഭാഗിയത എന്ന ആക്ഷേപത്തിനും വിഎസ് പക്ഷമില്ലാതെ സിപിഎം സംസ്ഥാന സമ്മേളനം
Feb 22, 2018, 10:20 IST
ADVERTISEMENT
പാലക്കാട്:(www.kvartha.com 22/02/2018) സിപിഎമ്മില്‍ വിഭാഗീയതയുടെ പക്ഷത്തു നില്‍ക്കാന്‍ ഇനി വിഎസ് പക്ഷമില്ല. തൃശൂരില്‍ വ്യാഴാഴ്ച്ച തുടങ്ങുന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ വിഎസ് പക്ഷത്തിന്റെ പ്രാതിനിത്യം പേരിനുമാത്രം. കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തോടെ തന്നെ വിഎസ് പക്ഷത്തിന്റെ കഥ ഏറെക്കുറെ കഴിഞ്ഞിരുന്നു. വീണ്ടുമൊരു സംസ്ഥാനസമ്മേളനം വരുമ്പോള്‍ പോരാടാന്‍ കെല്‍പ്പില്ലാത്തവരായി ഈ പക്ഷം മാറിയിരിക്കുന്നു.
മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനൊപ്പം നില്‍ക്കുന്നവരാണ് പാര്‍ട്ടിയില്‍ എല്ലാക്കാലത്തും വിഎസ് പക്ഷമായി അറിയപ്പെട്ടിരുന്നത്. ആശയങ്ങള്‍ തമ്മിലുളള പോരാട്ടത്തിലണ് സിപിഎമ്മിനകത്ത് വിഭാഗീയത രൂപംകൊണ്ടത്. പാര്‍ട്ടി ആചാര്യന്‍ ഇഎംഎസ്, പാര്‍ട്ടിയെ നയിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍. ആദ്യകാലത്ത് ഇതു സമ്മതിച്ചുതരാന്‍ കൂട്ടാക്കിതിരുന്ന പാര്‍ട്ടി നേതൃത്വം പിന്നീട് വാക്കുമാറ്റി. അവരും ഒടുവില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന് സമ്മതിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയത കൊണ്ടുവന്നത് മുതിര്‍ന്ന നേതാവ് വിഎസ് അച്യൂതാനന്ദനാണ്. ആശയങ്ങളുടെ പേരില്‍ നടന്ന പോരാട്ടം കൊടുമ്പിരിക്കൊണ്ടു. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ആശയ വ്യതിയാനം ചൂണ്ടിക്കാട്ടിയ വിഎസിനൊപ്പം പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗവും നിലകൊണ്ടു.
ഇതിന്റെ പ്രതിഫലനം അന്നത്തെ പാര്‍ട്ടിസമ്മേളനങ്ങളിലും പ്രകടമായി. വിഎസ് പറയുന്നതിനനുസരിച്ച് പാര്‍ട്ടി നീങ്ങി. ഇതോടെ പാര്‍ട്ടിയിലെ പല പ്രബലരും വിഎസ് പക്ഷ വക്താക്കളായി. ഇവിടുന്നങ്ങോട്ട് വിഎസ് പക്ഷത്തിന് വെല്ലുവിളി ഇല്ലാതായി. അവര്‍ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങി. വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന സെക്രട്ടറിയായ കാലങ്ങളില്‍ പ്രത്യേകിച്ചും വെട്ടിനിരത്തല്‍പോലുളള കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചതും അക്കാലങ്ങളിലായിരുന്നു.
1994-ല്‍ പാലക്കാട്ടു ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ അരങ്ങേറിയ വെട്ടിനിരത്തല്‍ ഇപ്പോഴും പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയാകാറുണ്ട്. സി.ഐ.ടി.യു നേതാക്കളെ തെരഞ്ഞുപിടിച്ചുളള വെട്ടിനിരത്തല്‍ പാര്‍ട്ടിയില്‍ പിന്നീടങ്ങോട്ട് ആവര്‍ത്തിച്ചു. ഇക്കാലത്ത് വിഎസ് അജയ്യനായി നിലകൊണ്ടു.
കാലം മാറി. പാര്‍ട്ടിയിലെ ആശയങ്ങള്‍ മാറിമാറി വന്നു. ആ സമയത്ത് വിഎസിനൊപ്പം നിന്നവര്‍ മെല്ലെ പിന്തരിഞ്ഞ് നടക്കാന്‍ തുടങ്ങി. പാലക്കാട്ടെ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ലഘുരേഖകള്‍ വിതരണം ചെയ്ത പ്രമുഖര്‍ മറ്റൊരു പക്ഷത്തു അണിനിരക്കാന്‍ തുടങ്ങിയതോടെ പാര്‍ട്ടിയില്‍ പുതിയ ചേരി ഉടലെടുത്തു. പിണറായി വിജയന്റെ നേതൃത്വത്തില്‍ വരുന്ന വിഭാഗം അങ്ങിനെ വിഭാഗീയതയുടെ വക്താക്കളായി വന്നു. എന്നാല്‍ വിഎസ് ഉയര്‍ത്തിയ ആശയങ്ങള്‍ക്കൊപ്പമായിരുന്നു പാര്‍ട്ടിയും അണികളും.
ഒരുകാലത്ത് വിഎസിന്റെ അണിയറയില്‍ നിന്നിരുന്ന പിണറായി കളിമാറ്റി ചവിട്ടാന്‍ തുടങ്ങി. ഇതോടെ വിഎസ് പക്ഷത്തിന് ക്ഷീണം സംഭവിക്കാന്‍ തുടങ്ങി. സാമ്പത്തികാധികാരങ്ങള്‍ ഉപയോഗിച്ചുളള നീക്കത്തില്‍ വിഎസ് പക്ഷത്തിലെ പലരെയും തങ്ങളുടെ ചേരിയിലാക്കാന്‍ പിണറായിക്കു കഴിഞ്ഞു. ഇത്തരം കളികള്‍ക്ക് പിണറായിയെ കൂടുതല്‍ സഹായിച്ചത് വിഎസിനോടപ്പം നിന്ന അനുഭവസമ്പത്തായിരുന്നു. വിഎസിന്റെ കണക്കുകൂട്ടലുകള്‍ മുന്‍കൂട്ടി വായിച്ചറിഞ്ഞ പിണറായി അതിനേക്കാളും മുന്‍പിലേക്ക് തങ്ങളുടെ കണക്കുകള്‍ അവതരിപ്പിച്ചു. ഈ സാഹചര്യത്തില്‍ പതുക്കെ പതുക്കെ വിഎസ് പക്ഷത്തിന്റെ പിടി അയയാന്‍ തുടങ്ങി. പാര്‍ട്ടി സമ്മേളനങ്ങളില്‍ പിണറായി പിടിമുറുക്കിയതോടെ വിഎസ് പക്ഷം അപ്രസക്തമായി.

പ്രകടമായ വിഭാഗീയതയില്‍ പാര്‍ട്ടി പ്രതിസന്ധി നേരിട്ടെങ്കിലും അതിനെയെല്ലാം പിണറായി തന്റെ തന്ത്രങ്ങളാല്‍ മറികടന്നു. അങ്ങിനെ പാര്‍ട്ടിയില്‍ അജയ്യനായ പിണറായി ഒടുവില്‍ മുഖ്യമന്ത്രിയായി കേരളഭരണം നടത്തുകയാണ്. പിണറായിയുടെ ശൈലി അരക്കിട്ടുറപ്പിക്കുന്ന സമ്മേളനത്തിനാണ് വ്യാഴാഴ്ച്ച മുതല്‍ തൃശൂര്‍ സാക്ഷ്യം വഹിക്കുക. സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവാണ്. സമ്മേളനത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ വിഎസിന് കഴിയില്ലെന്ന് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായതാണ്.
വിഭാഗീയത പറഞ്ഞാല്‍ ഭാവി തുലാസിലാവുമെന്നതിനാല്‍ വിഎസ് പക്ഷക്കാരെല്ലാം ഇപ്പോള്‍ അടങ്ങിയൊതുങ്ങിയിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ പക്ഷത്തു നില്‍ക്കുന്നവരുടെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. തങ്ങള്‍ക്ക് സ്വാധീനമുളള ജില്ലകളിലെല്ലാം തന്നെ വിഎസ് വിഭാഗം പടിക്കുപുറത്തായിരിക്കുന്നു. മാത്രവുമല്ല മുന്‍കാലങ്ങളില്‍ വിഎസ് പക്ഷത്തിന് ചുക്കാന്‍ പിടിച്ചവര്‍ ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുകയാണ്. പാര്‍ട്ടിക്കകത്തെ പ്രബലമായ പിണറായി പക്ഷത്തിനൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി വെറും അലങ്കാരത്തിനുമാത്രം കൊണ്ടുനടക്കാമെന്ന തിരിച്ചറിവ് പഴയ വിഎസ് പക്ഷക്കാര്‍ക്കുണ്ട്.
കഴിഞ്ഞ ജില്ലാ സമ്മേളനങ്ങളില്‍ പത്തനംത്തിട്ടയില്‍ മാത്രമാണ് പഴയ വിഎസ് പക്ഷക്കാര്‍ ജില്ലാ കമ്മിറ്റികളില്‍ ഇടംപിടിച്ചത്. മറ്റു ജില്ലകളില്‍ വിഎസ് പക്ഷം പറഞ്ഞുനടക്കുന്നവരെയെല്ലാം ഒഴിവാക്കി. ഇതുപറയാത്തവരെ കൂടെനിറുത്താനും പിണറായി പക്ഷം ശ്രമിച്ചിരിക്കുന്നു. ചുരുക്കത്തില്‍ ഈ സമ്മേളനത്തോടെ വിഎസ് പക്ഷം എന്ന പദം ചരിത്രത്തിലേക്ക് വഴിമാറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakkad, Kerala, CPM, Conference, Pinarayi vijayan, V S Achudanandan, CPM state conference started in trisure

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.