Support | പാര്‍ട്ടി എല്ലാ അര്‍ഥത്തിലും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം; കണ്ണൂര്‍ ആയാലും പത്തനംതിട്ടയായാലും കേരളമായാലും നിലപാട് ഒന്നുതന്നെയെന്ന് എം വി ഗോവിന്ദന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുടുംബവുമായുള്ള കൂടിക്കാഴ്ച നടന്നത് അടച്ചിട്ട മുറിയില്‍
● വീട്ടിലെത്തിയത് ഞായറാഴ്ച രാവിലെ 11.30 ഓടെ
● പിപി ദിവ്യയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയതില്‍ കാലതാമസം ഉണ്ടായിട്ടില്ല
പത്തനംതിട്ട: (KVARTHA) കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടതായി സന്ദര്‍ശനത്തിനുശേഷം ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച രാവിലെ 11.30 ഓടെ വീട്ടിലെത്തിയ ഗോവിന്ദന്‍ അടച്ചിട്ട മുറിയിലാണ് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം എംവി ഗോവിന്ദന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ച ശേഷം എല്ലാവരെയും പുറത്തിറക്കി സിപിഎം നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചത്.
എം വി ഗോവിന്ദന്റെ വാക്കുകള്‍:
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി രണ്ടു തട്ടിലാണെന്നുള്ള വാര്‍ത്തകള്‍ കാണുന്നുണ്ട്. പാര്‍ട്ടി എല്ലാ അര്‍ഥത്തിലും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. കണ്ണൂരിലെ പാര്‍ട്ടിയായാലും പത്തനംതിട്ടയായാലും കേരളമായാലും പാര്‍ട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പിപി ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്.
അതിനു സമയം താമസിപ്പിക്കാതെ മാറ്റി. പാര്‍ട്ടി കുടുംബത്തിനൊപ്പം തന്നെയാണ്. എംവി ജയരാജന്‍ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ പാര്‍ട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാര്‍ത്തകള്‍ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത് പാര്‍ട്ടി കുടുംബത്തോടൊപ്പമാണെന്ന്. അന്വേഷണത്തിന് എന്തെല്ലാം നടപടികള്‍ വേണോ അതിനെല്ലാം പൂര്‍ണമായി പിന്തുണയ്ക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
#MVGovindan #NaveenBabu #CPM #KeralaPolitics #FamilySupport #Patanamthitta
