SWISS-TOWER 24/07/2023

പാര്‍ട്ടി സെക്രട്ടറിയും ഇത്തവണ സഭയില്‍; സമ്മേളനം തുടങ്ങാന്‍ ഒരാഴ്ചകൂടി വൈകും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09/02/2015) ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം. മാണിയെ തടയാന്‍ ചോരപ്പുഴ ഒഴുക്കുമെന്നു പ്രതിപക്ഷം പ്രഖ്യാപിച്ച നിയമസഭാ സമ്മേളനം അവരുടെതന്നെ അഭ്യര്‍ത്ഥന മാനിച്ച് നീട്ടിവച്ചു. ചോരപ്പുഴ ഒഴുക്കുന്നതിനുള്ള തയ്യാറെടുപ്പിനാണിതെന്ന് ഭരണപക്ഷത്തിന്റെ രഹസ്യ  പരിഹാസം.

എന്നാല്‍ സിപിഎം, സിപിഐ സംസ്ഥാന സമ്മേളനങ്ങള്‍ പരിഗണിച്ചാണ് സഭ തുടങ്ങുന്നത് ഒരാഴ്ച കൂടി നീട്ടാനുള്ള അഭ്യര്‍ത്ഥനയും തീരുമാനവും. ഫെബ്രുവരി 27നു തുടങ്ങാനിരുന്ന സമ്മേളനം മാര്‍ച്ച് ആറിനായിരിക്കും തുടങ്ങുക. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാണി വിവാദം തണുപ്പിക്കാന്‍ കുറച്ചുകൂടി സമയം കിട്ടുമെന്ന് യുഡിഎഫും രൂക്ഷ പ്രതിഷേധം നിയമസഭയില്‍ പ്രകടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിന് കുറച്ചുകൂടി സമയം ലഭിക്കുമെന്ന് പ്രതി ക്ഷവും വിലയിരുത്തുന്നുവെന്നതാണു പ്രത്യേകത.

മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന യുഡിഎഫിന്റെ തീരുമാനത്തിനു ബലംപകര്‍ന്ന് ഗവര്‍ണറും കടുത്ത നിലപാടില്‍ നിന്ന് അയയുന്നുവെന്നു സൂചനയുണ്ട്. ബജറ്റ് സമ്മേളനത്തുടക്കത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന് അദ്ദേഹം എത്തിയേക്കും. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കല്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ടു നടക്കുകയാണ്. അത് അടുത്തയാഴ്ച മന്ത്രിസഭായോഗം അംഗീകരിച്ചേക്കും.
നിയമസഭയുടെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാക്കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിനു മാറ്റമൊന്നുമില്ല.

പക്ഷേ, സാധാരണ കീഴ്‌വഴക്കം അനുസരിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനം പരിഗണിച്ച് സഭാസമ്മേളനം നീട്ടിവയ്ക്കുന്നത്. മുമ്പും പല സര്‍ക്കാരുകളും ഇങ്ങനെ ചെയ്തിട്ടുണ്ട്. സിപിഎം നിയമസഭാകക്ഷി നേതാവായി വിഎസ് അച്യുതാനന്ദന്‍ തന്നെ തുടരുമെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടാകുന്ന മാറ്റം നിയമസഭാ സമ്മേളനത്തിലെ പ്രതിപക്ഷ സമീപനത്തിലും പ്രതിഫലിച്ചേക്കും.

എന്നാല്‍ മാണിക്കെതിരായ പ്രതിഷേധം മയപ്പെടുമെന്ന പ്രതീക്ഷയൊന്നും യുഡിഎഫ് വച്ചുപുലര്‍ത്തുന്നില്ല. കോടിയേരി ബാലകൃഷ്ണനോ ഇ.പി. ജയരാജനോ എം.എ. ബേബിയോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇവര്‍ മൂന്ന് പേരും ഇപ്പോള്‍ നിയമസഭാംഗങ്ങളാണെന്ന പ്രത്യേകതയുണ്ട്. പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷനേതാവും ചേര്‍ന്നു സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തെ നയിക്കുമ്പോള്‍ അവരുടെ പ്രതിഷേധവും ഇടപെടലുകളും പരമാവധി വിജയിപ്പിക്കേണ്ടത് അഭിമാനപ്രശ്‌നമായി മാറുകയും ചെയ്യും. അതിനെ മറികടക്കാന്‍ ഏതുവിധമുള്ള ചെറുത്തുനില്‍പിനും തയ്യാറെടുക്കുകയാണ് യുഡിഎഫ്.
പാര്‍ട്ടി സെക്രട്ടറിയും ഇത്തവണ സഭയില്‍; സമ്മേളനം തുടങ്ങാന്‍ ഒരാഴ്ചകൂടി വൈകും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:   K.M. Mani, Kerala, Chief Minister, Oommen Chandy, CPM, CPI, Conference, Budget.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia