കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും അട്ടിമറിക്കിടയിലും വിജയത്തിന്റെ നിറംകെടുത്തി അരൂര്‍; തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം
Oct 25, 2019, 11:36 IST
തിരുവനന്തപുരം: (www.kvartha.com 25.10.2019) ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച്ച ചേരും. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും അട്ടിമറിക്കിടയിലും വിജയത്തിന്റെ നിറംകെടുത്തി അരൂരിലെ തിരിച്ചടി സിപിഎം പരിശോധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ പാര്‍ട്ടിക്ക് ഉന്മേഷം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, ജയത്തിളക്കത്തിലും കോട്ടയായിരുന്ന അരൂര്‍ കൈവിട്ടത് ഇടത് ക്യാമ്പില്‍ നിരാശ പടര്‍ത്തിയിരുന്നു.
അരൂരില്‍ എംവി ഗോവിന്ദനും പി ജയരാജനും അടക്കമുള്ള കണ്ണൂര്‍ നേതാക്കള്‍ നേരിട്ടെത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ചത്. എന്നിട്ടും പരാജയം സംഭവിച്ചത് പാര്‍ട്ടി പരിശോധിക്കും. രണ്ടായിരം വോട്ടിന്റെ തോല്‍വിയില്‍ ജി സുധാകരന്റെ പൂതന പരാമര്‍ശവും സിപിഎമ്മിന് ഉണ്ടാക്കിയ ആഘാതം ചെറുതല്ല.
അതേസമയം, തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ലെന്നും ഈ പ്രചാരണം കൊണ്ട് ഷാനിമോള്‍ ഉസ്മാന് നാലുവോട്ടുകള്‍ നഷ്ടമായിട്ടുണ്ടാവാമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടാണ് മന്ത്രി മറുപടി പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, CPM, Election, Result, Trending, Analyse, CPM Secretariat to Analyse By-Election Result

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.