ടി പി കേസില്‍ സി ബി ഐ അന്വേഷണത്തെ സി പി എം ഭയക്കുന്നു: ആന്റണി

 


തിരുവനന്തപുരം:  (www.kvartha.com 1.04.2014) ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാനുള്ള  സിബിഐ അന്വേഷണത്തെ സി പി എം  ഭയക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി.

കേസന്വേഷിക്കുന്നതില്‍ നിന്നും സിബിഐ പിന്‍മാറുന്നുവെന്ന വാര്‍ത്ത കേട്ട് സി പി എം അമിതാഘോഷത്തിലാണെന്നും ആന്റണി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ടി പി കേസിന്റെ ഉന്നത ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സി ബി ഐ തയ്യാറല്ലെന്ന് പറഞ്ഞുകൊണ്ട് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് രംഗത്തെത്തിയത്. കേസില്‍  ദേശീയ ഏജന്‍സി അന്വേഷിക്കാന്‍ തക്കതായ പ്രാധാന്യമൊന്നുമില്ലെന്നും സിബിഐ വക്താവ് പറഞ്ഞിരുന്നു.

അതേസമയം ടിപി കേസില്‍ സിബിഐയുടേത് അന്തിമ തീരുമാനമാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ഇതിനു മുമ്പ് പല കേസുകളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

പിന്നീട് വസ്തുതകളെ കുറിച്ച് കൂടുതല്‍ മനസിലാക്കിയ സിബിഐ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും   സി ബി ഐ അന്വേഷണത്തിനായി ഇനിയും കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്നും സുധീരന്‍ വ്യക്തമാക്കി.

ടി പി കേസില്‍ സി ബി ഐ അന്വേഷണത്തെ സി പി എം ഭയക്കുന്നു: ആന്റണിഅതേസമയം ടി പി കേസില്‍ സിബിഐ അന്വേഷണം തുടരുന്നത് വരെ എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം
അന്വേഷണം തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ടി പി കേസിന്റെ വധ ഗൂഢാലോചനാ കേസ് അന്വേഷിക്കുന്നതില്‍ നിന്നും
പിന്‍മാറുന്നതായി കാണിച്ച്  സിബിഐ അയച്ച കത്ത് കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും  ചെന്നിത്തല വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ലോറി നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കു പാഞ്ഞുകയറി: 2 മരണം

Keywords:  CPM scared of CBI probe: A.K Antony, Thiruvananthapuram, V.M Sudheeran, Ramesh Chennithala, Allegation, T.P Chandrasekhar Murder Case, Letter, Application, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia