സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഭരണം നിലനിറുത്താനായി യുഡിഎഫ് നേതൃത്വം അഴിമതിക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സി പി എം. അഴിമതിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും കോടതി ഇതിനെല്ലാം തിരിച്ചടിനല്‍കുന്നുണ്ടെന്നും നെല്ലിയാമ്പതി വിഷയത്തില്‍ മന്ത്രി കെ എം മാണിക്കും ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരേ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് ഇതിന്റെ ഭാഗമാണെന്നും സിപിഎം ആരോപിച്ചു. സി പി എം സംസ്ഥാന കമ്മിറ്റിയിലാണ് യു ഡി എഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
കെ സുധാകരന്‍ എംപിക്കെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം കോടതിയുടെ കടുത്ത വിമര്‍ശനത്തിടയാക്കി. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തി ജയിലിലടക്കാനുള്ള വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ വഞ്ചനപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കുനിയില്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ലീഗ് എംഎല്‍എയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍ലജ്ജം ശ്രമിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കരിന്റേത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വഞ്ചിക്കുന്ന സമീപനമാണ്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നാലായിരത്തിലധികം പേര്‍ക്ക് ദുരിതാശ്വാസത്തിന് അര്‍ഹതയുണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും 150ല്‍ താഴെ വ്യക്തികള്‍ക്കു മാത്രമായി ഇത് പരിമിതപ്പെടുത്തുന്ന ന്യായീകരിക്കാനാകാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സിപിഎം ആരോപിച്ചു.
പാര്‍ട്ടിയും പാര്‍ട്ടി അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ബഹുജനസംഘടനകളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തനം ഏറ്റെടുക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സമൂഹത്തില്‍ വ്യാപകമാകുന്ന മദ്യമയക്കുമരുന്ന് ആസ്‌ക്തി, ആഭരണഭ്രമം, സ്ത്രീധനം എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തനം വ്യാപകമാക്കാനും വ്യത്യസ്ത മാതൃകകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും പാര്‍ട്ടി ശ്രദ്ധിക്കും.
SUMMARY: CPM ready to counter propaganda against party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.