SWISS-TOWER 24/07/2023

Politics | ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സിപിഎമിന്റെ സജീവ പ്രവര്‍ത്തകരാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധം; ജില്ലാ സെക്രടറി കെ പി ഉദയഭാനു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും സിപിഎമിന്റെ സജീവ പ്രവര്‍ത്തകരാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രടറി കെ പി ഉദയഭാനു. ഇരുവരും പാര്‍ടി അംഗങ്ങളായിരുന്നില്ല. പാര്‍ടിയിലോ മറ്റു ബഹുജനസംഘടനകളിലോ യാതൊരു ഉത്തരവാദിത്തവും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ടി ഭാരവാഹികളുമല്ല. എന്നാല്‍ അനുഭാവികളെന്ന നിലയില്‍ ചില പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടാവും. അല്ലാതെ സിപിഎമുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു.

ഉദയഭാനുവിന്റെ വാക്കുകള്‍:

അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരായി ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎം. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന കള്ളപ്രചാരണമാണ് ഇത്. സംഭവമറിഞ്ഞ് അവിടെ ആദ്യം എത്തിയതും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും സിപിഎം ആണ്. 

Politics | ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സിപിഎമിന്റെ സജീവ പ്രവര്‍ത്തകരാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധം; ജില്ലാ സെക്രടറി കെ പി ഉദയഭാനു

സിപിഎം കേന്ദ്രകമിറ്റിയംഗം പി കെ ശ്രീമതിയുള്‍പെടെ ജില്ലയിലെ സിപിഎം നേതാക്കള്‍ മണിക്കൂറുകള്‍ക്കകം തന്നെ സ്ഥലത്തെത്തി സംഭവത്തെ അതിരൂക്ഷമായി അപലപിച്ചിരുന്നു. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരത്തില്‍ പരസ്യമായി രംഗത്തുവന്നിട്ടുമില്ല.

വ്യാഴാഴ്ച മലയാലപ്പുഴയിലും ദുര്‍മന്ത്രവാദത്തിനും മറ്റും എതിരായി പ്രതികരിച്ചതും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. ആ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് എല്ലാകാലത്തും സിപിഎമിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

അതേസമയം, ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനായിരുന്നുവെന്നു സിപിഎം പത്തനംതിട്ട ഏരിയാ സെക്രടറി പ്രദീപ് കുമാര്‍ ബുധനാഴ്ച പറഞ്ഞിരുന്നു. ഇത്രയും വലിയ അരുംകൊല ഇയാള്‍ നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: CPM Pathanamthitta district secretary says Bhagawal Sigh and wife have no party connection, Pathanamthitta, News, Politics, CPM, Criticism, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia