ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്, അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളക്കുന്നത് കാണുന്നു; പാര്‍ടിയിലുണ്ടാകുന്ന വിഭാഗീയതയില്‍ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍
Jan 1, 2022, 21:02 IST
പാലക്കാട്: (www.kvartha.com 01.01.2022) പാലക്കാട് പാര്‍ടിയിലുണ്ടാകുന്ന വിഭാഗീയതയില്‍ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളക്കുന്നത് കാണുന്നുവെന്നും അഭിപ്രായപ്പെട്ടു. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘടനാ റിപോര്‍ടിനുള്ള മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് ഏറ്റവുമധികം പ്രാദേശിക വിഭാഗീയത നിലനിന്ന സമ്മേളനങ്ങളായിരുന്നു പാലക്കാട് ജില്ലയിലേത്. 15 ഏരിയാ കമിറ്റികളില്‍ ഒന്‍പത് ഇടത്ത് മത്സരം നടന്നു. ഇതെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. മാത്രമല്ല രണ്ട് ലോകല്‍ സമ്മേളനങ്ങള്‍ വിഭാഗീയതയും പ്രശ്നങ്ങളും മൂലം നിര്‍ത്തിവെയ്ക്കേണ്ടിയും വന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചര്‍ചയിലും വിഭാഗീയതയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടന്നു. അതുകൊണ്ടാണ് സംഘടനാ റിപോര്‍ടിനുള്ള മറുപടിയിന്മേല്‍ പിണറായി വിജയന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും സമ്മേളന പ്രതിനിധികള്‍ക്കും ശക്തമായ മുന്നറിപ്പ് നല്‍കിയത്.
ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളക്കുന്നു. അത് താഴേത്തട്ടിലേക്ക് വിഭാഗീയത ആണ്ട് പോകുന്നു. സംസ്ഥാന തലത്തില്‍ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞു. പക്ഷേ പാലക്കാട് ഇത് തുടരുകയാണ്. ഇത് ഇനിയും ആവര്‍ത്തിച്ചാല്‍ പാര്‍ടി ഇടപെടും. സ്വയം വിമര്‍ശനം നടത്തി പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.
നേരത്തെ, ജില്ലാ സമ്മേളനത്തില്‍ പൊലീസിനും മുന്‍ എംഎല്‍എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിക്കുമെതിരെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സര്‍കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ ചര്‍ചയില്‍ കുറ്റപ്പെടുത്തിയിരുന്നു.
ജില്ലാ നേതൃത്വത്തിനെതിരെയും സംസ്ഥാന കമിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയില്‍ പ്രാദേശിക ഘടകങ്ങളില്‍ വിഭാഗീയത രൂക്ഷമായതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ രൂക്ഷമായത് ജില്ലാ സെക്രെടറിയുടെ പിടിപ്പ് കേട് കാരണമാണ്. പുതുശ്ശേരി പട്ടാമ്പി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുയര്‍ത്തിയത്.
Keywords: CPM Palakkad leaders criticise police force in the presence of CM Pinarayi Vijayan, Palakkad, News, Politics, Warning, Pinarayi vijayan, Chief Minister, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.