SWISS-TOWER 24/07/2023

CPM & Congress | കോൺഗ്രസുമായി കൈകോർക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം; സീറ്റുകൾ കൂടുതൽ നേടാൻ ഇക്കുറിയും അടവുനയം

 


ADVERTISEMENT

/ ഭാമനാവത്ത്

തിരുവനന്തപുരം: (KVARTHA) തലസ്ഥാനത്ത് നടക്കുന്ന മൂന്ന് നാൾ നീണ്ടു നിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അതിനിർണായക തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യത. കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായി വിവിധ സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയുമായി ഒരേ ദിശയിൽ സഞ്ചരിക്കുന്ന തരത്തിലുള്ള സഖ്യസാധ്യതയാണ് സിപിഎം ലക്ഷ്യമിടുന്നത്. ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ കോൺഗ്രസുമായി പരസ്യമായി കൈക്കോർക്കും. എന്നാൽ കേരളത്തിൽ ഇരു പാർട്ടികളും തമ്മിൽ ഏറ്റുമുട്ടും.

CPM & Congress | കോൺഗ്രസുമായി കൈകോർക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം; സീറ്റുകൾ കൂടുതൽ നേടാൻ ഇക്കുറിയും അടവുനയം

കേരളത്തിൽ ബിജെപിക്ക് സാന്നിധ്യമറിയിക്കാൻ ഇനിയും കഴിയാത്ത സാഹചര്യത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ 20 സീറ്റുകൾക്കായി പോരാടും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പ്രധാനപ്പെട്ട അജൻഡയായി ചർച്ച ചെയ്യപ്പെടുന്നത്. മതേതര പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപിയെ തോൽപ്പിക്കാനാവശ്യമായ സഖ്യം രൂപീകരിക്കണം എന്നാണ് സിപിഎം നിലപാട്. ഇതിനായി ഓരോ സംസ്ഥാനങ്ങളെയും പ്രത്യേക യൂണിറ്റുകൾ ആയിട്ടാണ് പരിഗണിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളും ഇതേ തീരുമാനത്തെ അടിസ്‌ഥാനമാക്കി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് അഭിപ്രായപ്പെട്ടത്. കൂടാതെ കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അവരുമായി ചേർന്ന് മത്സരിക്കുന്നതിനും വിയോജിപ്പില്ലെന്ന് ചർച്ചയിൽ അഭിപ്രായങ്ങൾ ഉണ്ടായി. മാത്രവുമല്ല സർക്കാർ – ഗവർണർ തർക്കവും കേന്ദ്ര കമ്മിറ്റി യോഗം വരും ദിവസങ്ങളിൽ ചർച്ച ചെയ്തേക്കും. ഗവർണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെടണമോ എന്ന കാര്യത്തിലും സിപിഎം കേന്ദ്ര കമ്മിറ്റി ചർച്ചചെയ്യും.

ചൊവ്വാഴ്ച കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ച ശേഷം ജനറൽ സെക്രട്ടറി യെച്ചൂരി മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പ്. അതേസമയം തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി നിലപാടെടുത്തിട്ടുണ്ട്. മാത്രവുമല്ല ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഎം തയ്യാറെടുത്തിട്ടുണ്ട്. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് സീറ്റ് ആവശ്യപ്പെടുക.
Aster mims 04/11/2022
  
CPM & Congress | കോൺഗ്രസുമായി കൈകോർക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം; സീറ്റുകൾ കൂടുതൽ നേടാൻ ഇക്കുറിയും അടവുനയം

Keywords: News, Kerala, Thiruvananthapuram, Congress, CPM, LDF, Politics, Lok Sabha Election, CPM not to oppose tie-up with Congress at national level.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia