MV Govindan | ജനകീയ പ്രതിരോധ ജാഥയില്‍ എല്ലായിടത്തും വന്‍ തിരക്ക്, സിപിഎമിന് ആരേയും ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല; റാലിയില്‍ പങ്കുചേരാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഫോണിലൂടെ ഭയപ്പെടുത്തിയെന്ന ആരോപണത്തോട് പ്രതികരിച്ച് എംവി ഗോവിന്ദന്
Feb 25, 2023, 12:26 IST
കോഴിക്കോട്: (www.kvartha.com) ജനകീയ പ്രതിരോധ ജാഥയില്‍ എല്ലായിടത്തും വന്‍ തിരക്കാണെന്നും സിപിഎമിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്. ജാഥയില്‍ പങ്കുചേരാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എംവി ഗോവിന്ദന് നയിക്കുന്ന ജാഥയില്‍ പങ്കെടുക്കാന്‍ സിപിഎം പഞ്ചായത് മെമ്പര്‍ തൊഴിലുറപ്പ് തൊഴിലാളികളെ വാട്സ് ആപിലൂടെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നിരുന്നു. കണ്ണൂര്‍ മയ്യില്‍ പഞ്ചായത് ഒന്നാം വാര്‍ഡ് അംഗം സി സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ് ഗ്രൂപില്‍ ഭീഷണി സന്ദേശം അയച്ചത്.
ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കാന്‍ അനുവദിക്കില്ലെന്നരീതിയിലായിരുന്നു സന്ദേശം. സന്ദേശം പുറത്തായതോടെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തിയാണ് ജാഥയില്‍ പങ്കാളികളാക്കുന്നതെന്നായിരുന്നു ആരോപണം.
Keywords: CPM not needed to threaten anyone: MV Govindan, Kozhikode, News, Threatened, CPM, Rally, Message, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.