Controversy | ഡി ആര്‍ അനില്‍ രാജിവെക്കും; മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ടികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പായി
Dec 30, 2022, 16:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തില്‍ കഴിഞ്ഞ രണ്ടുമാസമായി പ്രതിപക്ഷ പാര്‍ടികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. കത്ത് വിവാദത്തില്‍ കോര്‍പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാവ് ഡി ആര്‍ അനില്‍ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ സിപിഎം അറിയിച്ചു.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനമെന്നും മേയര്‍ക്കെതിരെ അന്വേഷണം തുടരുമെന്നും തദ്ദേശ മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഇതോടെ, കോര്‍പറേഷനു മുന്നിലെ സമരങ്ങള്‍ താല്‍കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്തമാക്കി.
'യോഗത്തില്‍ രണ്ട് കാര്യങ്ങളില്‍ തീരുമാനമായി. ഒന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്ന ആവശ്യമാണ്. നിലവില്‍ രണ്ട് കേസുകള്‍ ഇതുസംബന്ധിച്ച് രെജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍ വിധി വന്നു. രണ്ടാമത്തെ കേസ് കോടതിയുടെ തീര്‍പ്പിനു വിടുകയാണ്. അതു സബംന്ധിച്ച് ചര്‍ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രണ്ടാമത്തേത് കത്തെഴുതിയത് താന്‍ ആണെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനില്‍ സ്ഥിരീകരിച്ചിരുന്നു. ആ സാഹചര്യത്തില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കാന്‍ ധാരണയായിട്ടുണ്ട്.' മന്ത്രി എംബി രാജേഷ് പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തില്‍ മേയറുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്ന് സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കത്തിനെ ആരും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എടി ആശുപത്രിയിലെ താല്‍കാലിക നിയമനത്തിനായാണ് ഡിആര്‍ അനില്‍ കത്തു നല്‍കിയത്. കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ വിവാദം ഉടലെടുത്തു. തുടര്‍ന്ന് കത്ത് എഴുതിയത് താനാണെന്ന് അനില്‍ സമ്മതിച്ചു. വിജിലന്‍സിന് പരാതി ലഭിച്ചതോടെ കത്ത് താന്‍ എഴുതിയതായും പിന്നീട് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചതായും അനില്‍ മൊഴി നല്‍കി.
എന്നാല്‍ തനിക്ക് എഴുതിയതായി പറയപ്പെടുന്ന കത്ത് കണ്ടിട്ടില്ലെന്ന നിലപാടിലായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇതിനിടെ മേയര്‍ ജില്ലാ സെക്രടറിക്ക് എഴുതിയ കത്ത് പുറത്തുവന്നതോടെ ബിജെപിയും കോണ്‍ഗ്രസും കോര്‍പറേഷനു മുന്നില്‍ സമരം തുടങ്ങി. രണ്ടു മാസമായി തുടരുന്ന സമരത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതോടെയാണ് സര്‍കാര്‍ രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ചത്.
Keywords: CPM move to end letter controversy DR Anil may resign, Thiruvananthapuram, News, Politics, Trending, CPM, Resignation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.