വെട്ടേറ്റ് ചികിത്സയിലായിരുന്ന സി പി എം പ്രവര്‍ത്തകന്‍ മരിച്ചു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 27.05.2016) വെട്ടേറ്റ് ചികിത്സയിലായിരുന്ന സി പി എം പ്രവര്‍ത്തകന്‍ മരിച്ചു. തൃശൂര്‍ വാടാനപ്പള്ളിയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ പൊക്കുളങ്ങര ചെമ്പന്‍ വീട്ടില്‍ ശശികുമാറാ(43) ണ് മരിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സംഘര്‍ഷത്തില്‍ ജില്ലയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.

ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് ശശികുമാറിന് വെട്ടേറ്റത്. വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ശശികുമാറിനെ മൂന്നംഗ സഘം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ സഹോദരങ്ങളും നാട്ടുകാരും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. അക്രമത്തില്‍ കാലിനും കൈക്കും ഗുരുതരമായി വെട്ടേറ്റ ശശികുമാറിന്റെ കാല്‍ ചികിത്സക്കിടെ മുറിച്ചു മാറ്റിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ശശികുമാര്‍ മരിച്ചത്.

വെട്ടേറ്റ് ചികിത്സയിലായിരുന്ന സി പി എം പ്രവര്‍ത്തകന്‍ മരിച്ചുഅക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന സി പി എമ്മിന്റെ ആരോപണം ശരിവച്ച്
വാടാനപ്പള്ളി സ്വദേശികളായ ആറ് ബി.ജെ.പി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാറിനോട് പ്രതികള്‍ക്കുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തൃശൂരിലെ തീരദേശ മേഖലയില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം വ്യാപകമായിരുന്നു. ബി.ജെ.പിക്കാരനായ പ്രമോദ് ഒരാഴ്ച മുന്‍പ് കൊല്ലപ്പെട്ടിരുന്നു. കൊടുങ്ങല്ലൂര്‍, മതിലകം മേഖലയില്‍ നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സംഘര്‍ഷവും കൊലപാതകവും അരങ്ങേറുന്നത്.

Also Read:
പിറകോട്ടെടുത്ത ലോറിയിലെ മരത്തടി കാറിന്റെ ഗ്ലാസില്‍ തുളച്ചുകയറി മധ്യവയസ്‌ക്കന്‍ മരിച്ചു

Keywords:  CPM member under treatment after attack dies, Thrissur, Treatment, BJP, Hospital, Allegation, Arrest, Politics, Clash, Murder, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia