Fuel Cess | ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രം; അന്തിമ തീരുമാനം ചര്‍ചയ്ക്ക് ശേഷമെന്നും എംവി ഗോവിന്ദന്‍

 


തിരുവനന്തപുരം: (www.kvartha.com) ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ഉയരുകയാണ്. ഈ അവസരത്തില്‍ സെസ് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ തന്നെയാണ് സിപിഎമും എല്‍ഡിഎഫും. ജനങ്ങളോടു വിശദീകരിക്കാന്‍ പ്രയാസമാണെന്ന പ്രതികരണമാണ് പല നേതാക്കളും നല്‍കിയിട്ടുള്ളത്. തീരുമാനം സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ വാഹനയാത്രയ്ക്കു ക്ഷീണമാകുമെന്ന വിലയിരുത്തലുമുണ്ട്.

Fuel Cess | ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രം; അന്തിമ തീരുമാനം ചര്‍ചയ്ക്ക് ശേഷമെന്നും എംവി ഗോവിന്ദന്‍

സെസ് തുക പുനഃപരിശോധിക്കണമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയിലും ഉള്ളത്. അതേസമയം, ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. നിര്‍ദേശങ്ങളില്‍ ചര്‍ച നടത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ധനവില കൂട്ടിയത് കേന്ദ്ര സര്‍കാരാണെന്നും അതു മറയ്ക്കാന്‍ സംസ്ഥാനത്തിന്റെ സെസ് ഉയര്‍ത്തിക്കാട്ടുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ഇന്ധന സെസിനെക്കുറിച്ച് കേരള നേതാക്കളോടു ചോദിക്കൂവെന്നാണ് ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരിയുടെ മറുപടി.

Keywords: CPM Leaders Concerned About Fuel Cess, Thiruvananthapuram, News, Controversy, Petrol Price, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia