വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവിലായ സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

 


കൊച്ചി: (www.kvartha.com 17.11.2016) വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി.

സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തി വ്യാഴാഴ്ച രാവിലെയാണ് കീഴടങ്ങിയത്. സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു സക്കീറിന്റെ കീഴടങ്ങല്‍. കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ദിഖും ഫൈസലും റിമാന്‍ഡിലാണ്. കേസില്‍ ഉള്‍പെട്ടതോടെയാണ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീറിനെ നീക്കിയത്.

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവിലായ സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി


Keywords: Kochi, Ernakulam, Kerala, CPM, Police, Zakir hussain surrender.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia