SWISS-TOWER 24/07/2023

Prakash Karat | കര്‍ണാടകയിലെ കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് പ്രകാശ് കാരാട്ട്

 


കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കണ്ണൂര്‍ ബര്‍ണശേരിയില്‍ ഇ കെ നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മുഖ്യ ശത്രുവായി സിപിഎമ്മിനെ കാണുകയാണ് കോണ്‍ഗ്രസ്, അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ക്ഷണിക്കാത്തതെന്ന് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുക്കുമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് തിരിച്ചറിയിക്കാനാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് സങ്കുചിത താല്‍പര്യങ്ങളിലാണ് കടിച്ച് തൂങ്ങുന്നത്. ബിജെപിയെ തോല്‍പിക്കാന്‍ കഴിയില്ലെന്ന ധാരണയാണ് കര്‍ണാടകയിലെ വിജയത്തോടെ തിരുത്തിയത്. ദക്ഷിണേന്‍ഡ്യയില്‍ ബിജെപിക്ക് നിലനില്‍പ്പില്ല എന്നാണ് കര്‍ണാടക തെളിയിക്കുന്നത്. കേന്ദ്രത്തിലെ മോദി ഭരണത്തില്‍ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണെന്നും പ്രകാശ് കാരാട്ട് ഓര്‍മിപ്പിച്ചു.
Aster mims 04/11/2022

Prakash Karat | കര്‍ണാടകയിലെ കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് പ്രകാശ് കാരാട്ട്



Keywords:  News, Kerala-News, Kerala, Kannur-News, CPM-Leader, Prakash-Karat, Slams-Congress, Kerala CM, Pinarayi-Vijayan, CPM, BJP, Congress, Sitaram Yechury, Politics-News, Politics, CPM Leader Prakash Karat slams congress for not inviting Kerala CM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia