

കണ്ണൂര്‍: (KVARTHA) സിപിഎം (CPM) മുന്‍ തളിപ്പറമ്പ് ഏരിയാ കമിറ്റി അംഗം പികെ ബാലകൃഷ്ണന്‍ നായര്‍ (PK Balakrishnan Nair-92) നിര്യാതനായി (Dead) . കര്‍ഷക സംഘം ആലക്കോട് ഏരിയാ കമിറ്റി അംഗം, മുന്‍ ആലക്കോട് പഞ്ചായത് പ്രസിഡന്റ്, തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തിമിരി ക്ഷീരോല്‍പാദക സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം പച്ചാണി ബ്രാഞ്ച് അംഗമാണ് (CPM Pachani Branch Member) .
ഭാര്യ: പുതുപ്പള്ളില്‍ കാര്‍ത്ത്യായനി അമ്മ. മക്കള്‍: പി പ്രസാദ് കുമാര്‍, ഷൈല, ബിന്ദു. മരുമക്കള്‍: കെ സുജാത(വിരമിച്ച അധ്യാപിക, മൂത്തേടത്ത് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, തളിപ്പറമ്പ്), എന്‍വി മോഹനന്‍ (മുന്‍ മാനേജര്‍ എസ് ബി ഐ പയ്യന്നൂര്‍), പി ദിനേശ് കുമാര്‍ (ജെനറല്‍ എന്‍ജിനീയറിംഗ് പയ്യന്നൂര്‍).
സഹോദരങ്ങള്‍: പി കെ രാജമ്മ തടിക്കടവ്, പരേതയായ പികെ സരസ്വതി അമ്മ തിമിരി. സംസ്‌കാരം തിമിരി പൊതുശ്മശാനത്തില്‍ നടന്നു.