സിപിഎം നേതാവിനെ കാണാതായെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 



അമ്പലപ്പുഴ: (www.kvartha.com 01.10.2021) സി പി എം നേതാവിനെ കാണാതായെന്ന് പരാതി. സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച നടത്താനിരുന്ന
സി പി എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചിരുന്നു.
ബ്രാഞ്ച് കമ്മിറ്റി അംഗം തോട്ടപ്പള്ളി പൊരിയന്റെ പറമ്പില്‍ സജീവിനെ കാണാതായെന്നാണ് ഭാര്യയുടെ പരാതി. സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചക്കുശേഷമാണ് മീന്‍തൊഴിലാളി കൂടിയായ സജീവിനെ കാണാതായത്. ഉച്ചക്ക് ഒന്നോടെ ഇദ്ദേഹം പുറക്കാട് പുത്തന്‍നടയില്‍ ഓടോയിലിറങ്ങുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനുശേഷമാണ് കാണാതായതെന്ന് സജീവിന്റെ ഭാര്യയുടെ പരാതിയില്‍ പറയുന്നു. 

സിപിഎം നേതാവിനെ കാണാതായെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ലോകല്‍ കമിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബ്രാഞ്ച് സമ്മേളനം മാറ്റിയത്. പാര്‍ടിയില്‍ വിഭാഗീയത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഒരു കേന്ദ്രമാണ് തോട്ടപ്പള്ളി. ബ്രാഞ്ച് കമിറ്റി അംഗത്തെ സമ്മേളന നടപടികള്‍ ആരംഭിക്കാനിരിക്കെ കാണാതായത് വിവാദത്തിനും വിഭാഗീയതയ്ക്കും ഇടയാക്കി.

Keywords:  News, Kerala, State, Alappuzha, CPM, Politics, Political party, Meeting, Missing, Complaint, Police, CPM leader missing; Branch meeting Postponed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia