Kodiyeri Balakrishnan | കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി; കൂടെ ഭാര്യ വിനോദിനിയും
Aug 29, 2022, 13:13 IST
തിരുവനന്തപുരം: (www.kvartha.com) മുന്‍ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ദ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറും ഒപ്പമുണ്ടായിരുന്നു. അപ്പോളോയില്‍ നിന്നുള്ള മെഡികല്‍ സംഘം കഴിഞ്ഞദിവസം തലസ്ഥാനത്തെത്തിയിരുന്നു.
എകെജി സെന്ററിന് തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലന്‍സിലാണ് അദ്ദേഹം വിമാനത്താവളത്തിലേക്കു പോയത്. തുടര്‍ന്ന് പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തില്‍ ചെന്നൈയിലേക്കു പോയി.
കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പുതിയ പാര്‍ടി സെക്രടറി എം വി ഗോവിന്ദന്‍, എം എ ബേബി, എ കെ ബാലന്‍, എം വിജയകുമാര്‍ തുടങ്ങിയവരും കോടിയേരിയെ സന്ദര്‍ശിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലും കോടിയേരിയെ കാണാനെത്തി.
അനാരോഗ്യംമൂലം കോടിയേരി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് എം വി ഗോവിന്ദന്‍ മാസ്റ്ററെ ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗം സെക്രടറിയായി തെരഞ്ഞെടുത്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്കു പകരം സെക്രടറിയെ നിശ്ചയിക്കാനായിരുന്നു കോടിയേരിയുടെ അഭ്യര്‍ഥന.
Keywords: CPM leader Kodiyeri Balakrishnan shifted to Chennai apollo hospital for better treatment, Thiruvananthapuram, News, Politics, Hospital, Treatment, CPM, Kodiyeri Balakrishnan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.