Arrested | 'ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു'; പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സിപിഎം നേതാവായ പിടിഎ പ്രസിഡന്റ് അറസ്റ്റില്‍
Sep 15, 2022, 12:12 IST
കാസര്‍കോട് : (www.kvartha.com) ലൈംഗിക ഉദ്ദേശ്യത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രടറി കൂടിയായിരുന്ന പിടിഎ പ്രസിഡന്റ് അറസ്റ്റില്‍. പിലിക്കോട് സ്വദേശി ടി ടി ബാലചന്ദ്ര(50)നെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം രണ്ടിന് സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് പരാതിക്കിടയായ സംഭവം നടന്നത്.
പിന്നീട് ഇയാള്‍ ഒളിവില്‍ പോയിരുന്നു. നാട്ടില്‍ എത്തിയെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായരുടെയും ചന്തേര എസ്‌ഐ എം വി ശ്രീദാസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ സിപിഎം ഏച്ചിക്കൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രടറി സ്ഥാനത്തു നിന്നും പാര്‍ടി അംഗത്വത്തില്‍ നിന്നും ഇയാളെ ഒഴിവാക്കി. പിടിഎ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സ്‌കൂള്‍ അധികൃതര്‍ ഇയാളെ പുറത്താക്കുകയും ചെയ്തു.
ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ അസംബ്ലി ഹാളില്‍ വച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണു വിദ്യാര്‍ഥിനി പൊലീസില്‍ മൊഴി നല്‍കിയത്. സംഭവം സംബന്ധിച്ച് വിദ്യാര്‍ഥിനി സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറുകയാണ് ഉണ്ടായത്. ഐപിസി 354, 354(എ)(1)(i) വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്.
Keywords: CPM leader arrested for molestation attempt, Kasaragod, Arrested, Molestation Attempt, Plus Two student, Complaint, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.