Complaint | സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതിയുമായി സിപിഎം നേതാവ്
                                                 Mar 17, 2023, 17:09 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തളിപ്പറമ്പ്: (www.kvartha.com) സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും ഇവരെ കോഴ നല്‍കി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കുറ്റാരോപിതനുമായ തളിപ്പറമ്പ് സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിളളയ്ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ് പൊലീസില്‍ പരാതി നല്‍കി. 
 
 
  മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസഥാന സെക്രടറി എം വി ഗോവിന്ദനുമെതിരെ സ്വപ്ന സുരേഷ് ഫേസ്ബുക് ലൈവിലൂടെ അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചുവെന്നാണ് പരാതി. 
 
  മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പരാതികള്‍ പിന്‍വലിക്കാന്‍ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ് പിള്ള തന്നെ വന്ന് കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്ന ആരോപിച്ചത്. ഇതനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം വി ഗോവിന്ദന് വേണ്ടി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. 
  ഇത്തരം ആരോപണം ഉന്നയിച്ചത് അത്യന്തം സംശയകരമാണ്. സത്യവിരുദ്ധവും കുടിലവുമായ ഈ ആരോപണത്തിന് പിന്നില്‍ ചില സാമൂഹ്യവിരുദ്ധ ശക്തികളുടെ വന്‍ ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആയതിനാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. 
 
  Keywords:  News, Kerala, State, Complaint, CPM, Politics, Political party, CM, Allegation, Facebook, Trending, Top-Headlines, CPM Leader against Swapna Suresh and Vijesh Pillai 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
